ഡോട്ട് നെറ്റ് – എന്തിന് പ്രോഗ്രാമ്മിങ് പഠിക്കണം?
“എല്ലാവരും കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്യാന്‍ പഠിക്കണം. കാരണം അത് നിങ്ങളെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കും”
സ്റ്റീവ് ജോബ്സിന്‍റെ പ്രസിദ്ധമായ ഒരു വാക്യമാണിത്. ഒരു ജീവിതമാര്‍ഗം എന്നതിലുപരി ബുദ്ധി വികാസത്തിനും നേരംപോക്കിനും അതിലൂടെ ആത്മവിശ്വാസവും സാമാന്യ-പ്രയോഗിക ബോധവും ഉണ്ടാകാന്‍ പ്രോഗ്രാമ്മിങ് പഠനം നിങ്ങളെ സഹായിക്കും. കൂടുതല്‍ ചെയ്യുന്തോറും കൂടുതല്‍ അറിയുവാനും ഉയര്ന്ന തലത്തിലുള്ള സൌകര്യങ്ങള്‍ (features) പഠിക്കുവാനും ഉപയോഗപ്പെടുത്തുവാനും ആഗ്രഹം സൃഷ്ടിക്കുന്ന ഒരു മേഖലയാണിത് . ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (Internet of Things) -ഇന്‍റെ കാലമാണിത്. കാറും വാച്ചും ടെലിവിഷനും എല്ലാം ഇന്‍റെര്‍നെറ്റുമായി വരും നാളുകളില്‍ ബന്ധിക്കപെടും . ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കുവാന്‍ പ്രോഗ്രാമ്മിങ് പഠിക്കേണ്ടതില്ലെങ്കിലും ഇവയെല്ലാം പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നു മറ്റുള്ളവര്‍ നിങ്ങളോട് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രോഗ്രാമ്മിങ് ജ്ഞാനം സഹായിക്കും.
ജാവ, ഡോട് നെറ്റ്, PHP, പൈത്തോണ്‍, C, C++, ജാവാസ്ക്രിപ്റ്റ് തുടങ്ങി അനേകം പ്രോഗ്രാമ്മിങ് ഭാഷകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. എല്ലാ ഭാഷകളുടെയും അടിസ്ഥാന തത്വങ്ങളും രീതികളും ഏതാണ്ട് ഒരുപോലെ തന്നെയാണ്. അതിനാല്‍ ഒരു ഭാഷ പഠിച്ചു കഴിഞ്ഞാല്‍ മറ്റൊരു ഭാഷ പഠിക്കാന്‍ നിസാര ദിവസങ്ങള്‍ മതിയാകും.
ഏത് ഭാഷ വേണമെങ്കിലും പഠിച്ചു തുടങ്ങമെങ്കിലും നിലവില്‍ കൂടുതല്‍ ഉപയോഗിച്ച് വരുന്ന മൈക്രോസോഫ്റ്റിന്‍റെ ഡോട് നെറ്റ് (dotNET) എന്ന സാങ്കേതികവിദ്യയും വിഷ്വല്‍ സി ഷാര്‍പ്പ് (Visual C#) എന്ന ഭാഷയും ആയിരിക്കും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുക. ഡോട് നെറ്റ് സാങ്കേതികവിദ്യ ഒരു കമ്പ്യൂട്ടറില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു തുടങ്ങി ലഘു ഉദാഹരണങ്ങളിലൂടെ ഡോട് നെറ്റിന്റെ എല്ലാ പ്രധാന സൌകര്യങ്ങളും നമുക്ക് പഠിക്കാം. അനുബന്ധ ശാഖകളായ ASP.NET ഉപയോഗിച്ചുള്ള വെബ് പ്രോഗ്രാമ്മിങ്, ഡാറ്റബേസ് പ്രോഗ്രാമ്മിങ് (SQL), ഒബ്ജക്റ്റ് ഓറിയെന്‍റെഡ് പ്രോഗ്രാമ്മിങ് (OOP) തുടങ്ങിയവയും ആവശ്യാനുസരണം പ്രതിപാദിക്കുന്നതാണ്.
പ്രോഗ്രാമ്മിങ് പഠിക്കുവാന്‍ ഒരു പ്രായപരിധിയോ പ്രത്യേക യോഗ്യതയോ ആവശ്യമില്ല. സ്കൂള്‍-കോളേജ് വിദ്യാര്‍ത്തികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും വീട്ടമ്മമാര്‍ക്കും എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന തരത്തിലാണ് ഈ പരമ്പര ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഒരു ലേഖനം മറ്റൊന്നിനെ ആശ്രയിക്കാതെ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കുവാനും ശ്രമിക്കുന്നതാണ്.
ആഴ്ചയില്‍ ഒരു ലേഖനം വച്ചു പ്രതീക്ഷിക്കാം. സംശയങ്ങള്‍ ലേഖനത്തിന്‍റെ താഴെ ഉള്ള കമ്മെന്‍റ് ബോക്സില്‍ രേഖപ്പെടുത്തുക.
സന്തോഷകരമായ പ്രോഗ്രാമ്മിങ് പഠന ദിനങ്ങള്‍ ആശംസിക്കുന്നു.
Happy Coding!
01. ഡോട്ട് നെറ്റ് പഠന പരമ്പര -ആമുഖം
02. Hello World DOTNET
03. Visual Studio – ഒരു Hello World ആമുഖം
04. ഒരു DOTNET പ്രോഗ്രാമ്മിന്റെ ഘടന
05. ഒരു DOTNET പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങിനെ?
06. C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators
- C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators – Math - December 10, 2014
- System namespace ( .net Study Guide) - December 10, 2014
- C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators - November 22, 2014
- ഒരു DOTNET പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങിനെ? - November 22, 2014
- ആരാണ് ഒരു Systems Analyst? - November 9, 2014
- ഒരു DOTNET പ്രോഗ്രാമ്മിന്റെ ഘടന - November 8, 2014
- Visual Studio – ഒരു Hello World ആമുഖം - November 1, 2014
- Hello World DOTNET - October 25, 2014
- ഐടി തുടക്കക്കാർക്ക് MTA Certification - October 24, 2014
- ഡോട്ട് നെറ്റ് പഠന പരമ്പര -ആമുഖം - October 22, 2014
Sharon Lr
Thanking all for such goodthings
George Lukose
good effort … we are waiting for the sessions
Nevin Scaria
we are waiting…..
Munawar Mv
we r waiting
Razak Kp
we r waiting
Jamsheer Kaniyoth
good ..witing
Hashif PA
gud efforts make things better….keep gng
Ali Mansoor Maliyekkal
Wish you all the best for this attempt… We are waiting for your sincere works.
Praveen Nair
Thank you all for the encouragement.
Praveen Nair
ആദ്യത്തെ ട്യൂട്ടോറിയല്‍ കണ്ടുകാണുമല്ലോ – http://cybermalayalam.com/hello-world-dotnet/