നിങ്ങള്‍ എഴുതിയ പ്രോഗ്രാം, ഏത് .NET ഭാഷയിലുമാകട്ടെ അവ CIL അഥവാ കോമണ്‍ ഇന്റര്‍മീഡിയറ്റ് ലാംഗ്വേജ് (Common Intermediate Language) എന്ന ഒരു .NET പൊതു ഭാഷയിലേക്ക് അതതു കാംപയിലറുകള്‍ (convert) മാറ്റുന്നു. CLR അഥവാ കോമണ്‍ ലാംഗ്വേജ് റണ്‍ടൈം (Common Language Runtime) എന്ന ഒരു പാളി (layer) വിന്‍ഡോസ് കംപ്യുട്ടറിന്റെ മെമോറിയില്‍ എപ്പോഴും ഉണ്ടാകും ഈ പാളിയാണ് കമ്പ്യൂട്ടറിന് മെഷിന് ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്തുകൊടുക്കുന്നത്. കമ്പ്യൂട്ടറിന് പൂജ്യങ്ങളും ഒന്നുകളും (0, 1) കൊണ്ട് നിര്‍മ്മിക്കുന്ന മെഷിന് ഭാഷ മാത്രമേ മനസ്സിലാകുകയുള്ളൂ എന്ന് അറിയാമല്ലോ.
DOTNET ന്റെ സവിശേഷതകള്‍
പ്രധാന ഗുണങ്ങള്‍ ചുവടെ കൊടുക്കുന്നു. വിശദമായ ലേഖനങ്ങള്‍ പിന്നീട് പ്രതീക്ഷിക്കാം.
കോമണ്‍ ലാംഗ്വേജ് റണ്‍ടൈം / Common Language Runtime (CLR)
കമ്പ്യൂട്ടര്‍ മെമറിയില് സ്ഥിരമായി ഇത് ഉണ്ടാകും. .NET പ്രോഗ്രാമ്മുകള്‍ CLR ന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക. മെമറി ഉപയോഗം, സെക്യൂരിറ്റി, പിശക് കൈകാര്യം ചെയ്യല്‍ (Exception Handling) തുടങ്ങിയവ CLR ന്റെ ഉത്തരവാദിത്വങ്ങളാണ്.
മെമ്മറി കൈകാര്യം ചെയ്യല്‍ / Memory Management
ഒരു പ്രോഗ്രാമില്‍ ഉപയോഗിയ്ക്കുന്ന variable കളുടെയും മറ്റ് വസ്തുക്കളുടെയും (Objects) മെമ്മോറി ഉപയോഗം നിയന്ത്രിക്കുന്നു. Garbge Collection എന്നാണ് ഇതിന് പറയുക. ആവശ്യം കഴിഞ്ഞ വസ്തുക്കള്‍ മെമ്മറിയില്‍ നിന്നും തുടച്ചു മാറ്റി പുതിയ വസ്തുക്കള്‍ക്ക് ഇടം ഒരുക്കുന്നു.
സെക്യൂരിറ്റി / Security
ഏതൊക്കെ വസ്തുക്കള്‍ക്ക് എവിടെയൊക്കെ ചെന്നു കേറാം എന്നു നിശ്ചയിക്കുന്നു.
വിശദമായി മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം.
ബേസ് ക്ലാസ് ലൈബ്രറി / Base Class Library
പ്രോഗ്രാമ്മറുടെ ജോലി എളുപ്പമാക്കാനായി .NET Framework അനേകം പുനരുപയോഗ പ്രോഗ്രാമ്മുകള്‍ (reusable code) നല്‍കുന്നുണ്ട്. അവ നിങ്ങളുടെ പ്രോഗ്രാമ്മില്‍ നയീംസ്പയിസുകള് പരാമര്‍ശിച്ച് (using Namespace;) ഉപയോഗിക്കാം.
- C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators – Math - December 10, 2014
- System namespace ( .net Study Guide) - December 10, 2014
- C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators - November 22, 2014
- ഒരു DOTNET പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങിനെ? - November 22, 2014
- ആരാണ് ഒരു Systems Analyst? - November 9, 2014
- ഒരു DOTNET പ്രോഗ്രാമ്മിന്റെ ഘടന - November 8, 2014
- Visual Studio – ഒരു Hello World ആമുഖം - November 1, 2014
- Hello World DOTNET - October 25, 2014
- ഐടി തുടക്കക്കാർക്ക് MTA Certification - October 24, 2014
- ഡോട്ട് നെറ്റ് പഠന പരമ്പര -ആമുഖം - October 22, 2014