System namespace ( .net Study Guide)

Category: dotnetstudy 166 0

ഒരു ഡോട്നെറ്റ് പ്രോഗ്രാമിന്‍റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമായി വേണ്ട ഒരു നെയിംസ്പേസ് ആണ് “System“. ഇത് ഉള്‍പ്പെടുത്താതെ (using) ഒരു ചെറിയ Console ആപ്ലികേഷന്‍ പോലും നിര്‍മ്മിക്കാന്‍ കഴിയില്ല.

വളരെ പ്രധാനപ്പെട്ടതും കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്നതും അടിസ്ഥാനപരമായിട്ടുള്ളതുമായ ഘടകങ്ങളാണ്  System നെയിംസ്പേസില്‍ അടങ്ങിയിട്ടുള്ളത്. അനേകം ക്ലാസ്സുകളും (Class) ഇന്റെര്‍ഫയിസുകളും (Interface) സ്ട്രെക്ട് (Struct) കളും ഡെലിഗേറ്റുകളും (Delegates) മറ്റും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  പ്രധാനപ്പെട്ട ധര്‍മ്മങ്ങള്‍ ചുവടെ കൊടുക്കുന്നു. ഓരോന്നും വിശദമായി വരും ലേഖനങ്ങളില്‍ പ്രതിപാദിക്കാം.

  1. Value and reference data types
  2. Events and event handlers
  3. Interfaces
  4. Attributes
  5. Processing exceptions
  6. Data type conversion
  7. Method parameter manipulation
  8. Mathematics
  9. Remote and local program invocation
  10. Application environment management
  11. Supervision of managed and unmanaged applications

വിശദമായ പട്ടിക MSDN പേജില്‍ വായിയ്ക്കാം.

 

.NET Framework Class Library

.NET Framework Class library എന്നത് അനേകം ക്ലാസ്സുകള്‍ (class) ഇന്റെര്‍ഫയിസുകള്‍ (interface) വാല്യൂ ടയിപ്പുകള്‍ (value types) എന്നിവയുടെ ഒരു വലിയ ശേഖരമാണ്. ഈ അടിസ്ഥാന ശേഖരമുപയോഗിച്ചാണ് ഡോട് നെറ്റ് അപ്പ്ളികഷനുകള്‍, അതിലെ ഘടകങ്ങള്‍ (components), മറ്റ് കണ്‍ട്രോളുകള്‍ (controls) എന്നിവ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

System എന്ന നെയിംസ്പേസ് .NET Framework Class Library യിലെ അനേകം നെയിംസ്പേസുകളില്‍ ഒന്നാണ്. വളരെ പ്രധാനപ്പെട്ട നെയിംസ്പേസും ഇതുതന്നെ.

ഈ ശേഖരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment