C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators

Category: dotnetstudy 329 0

C# അടിസ്ഥാന പാഠങ്ങള്‍ – ഗണിത operators

പ്രോഗ്രാം – 1

രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടി തുക കാണുവാനുള്ള പ്രോഗ്രാം

static void Main(string[] args)
{
    int a = 10;
    int b = 20;
    int c = a + b;
    Console.WriteLine(c);

    Console.ReadKey();
}

int a = 10; int b = 20;

int എന്നത് ഒരു integer എന്നതിന്‍റെ C# ഇല്‍ ഉപയോഗിക്കേണ്ട നിര്‍ദേശമാണ് (instruction). Integer എന്നാല്‍ പൂര്‍ണ്ണ സംഖ്യ.  ഈ വരിയുടെ അര്ത്ഥം – “a” എന്ന വേരിയബിള്‍ (variable / identifier) ഒരു integer ആണ്. അതോടൊപ്പം ആ വേരിയബിളിന്റെ തുടക്ക വിലയായ (initial value) “10” ഉം ചേര്‍ത്തിട്ടുണ്ട് (assign).

അതുപോലെ തന്നെ “b” എന്ന വേരിയബിളും കൊടുത്തിരിക്കുന്നു. പക്ഷേ “b” ന്റെ തുടക്ക വില “20” ആണെന്ന് കാണാം.

int c = a + b;

a ക്കു 10 ഉം b ക്കു 20 ഉം വിലകള്‍ കൊടുത്തതിനാല്‍ ഇനി പ്രോഗ്രാമ്മിലുടനീളം ഇനി a യും b യും ഉപയോഗിച്ചാല്‍ മതിയാകുന്നതാണ്.

അപ്പോള്‍ c = a + b എന്നാല്‍ c = 10 + 20 എന്ന് അര്ത്ഥം. പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ഉത്തരം 30 എന്ന് ലഭിക്കണം.

Console.WriteLine(c);

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എന്തെങ്കിലും സന്ദേശം കാണിക്കണമെങ്കില്‍ ഈ സ്റ്റേറ്റ്മെന്‍റ് ഉപയോഗിക്കാം. ഈ വരി “c” എന്ന വേരിയബിളിന്റെ വില സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.

Console.ReadKey();

Console Application type പ്രോഗ്രാം run ചെയ്യുമ്പോള്‍ output window പ്രോഗ്രാമിന്‍റെ പ്രവര്‍ത്തനം കഴിഞ്ഞാലുടന്‍ തന്നെ അപ്രത്യക്ഷമാകും അപ്പോള്‍ നിങ്ങള്ക്ക് പ്രോഗ്രാമിന്‍റെ output കാണാന്‍ കഴിയാതെ വരും. ഇത് ഒഴിവാക്കാന്‍ ഈ സ്റ്റേറ്റ്മെന്‍റ് ഉപയോഗിച്ചാല്‍ മതി. നിങ്ങള്‍ കീബോര്‍ഡില്‍ ഏതെങ്കിലും ഒരു key അമര്‍ത്തുന്നതുവരെ window ക്ലോസ് (close) ആകാതെ കാത്തുനില്ക്കും.

ഇനി നമുക്ക് പ്രോഗ്രാം run ചെയ്തു നോക്കാം.

image

പ്രോഗ്രാം 2

അടുത്തതായി ഒരു വൃത്തത്തിന്റെ ചുറ്റളവ് (Circumference of a circle) കണ്ടുപിടിക്കുവാനുള്ള ഒരു പ്രോഗ്രാം. അതിനുള്ള ഫോര്‍മുല 2πr

static void Main(string[] args)
{
    float c, pi, r;
    pi = 3.14F;
    r = 23;

    c = 2 * pi * r;
    Console.WriteLine(c);

    Console.ReadKey();
}

Note: PI ന്‍റ വിലയായ 3.14F നോടൊപ്പോമുള്ള “F” ശ്രദ്ധിച്ചിരിക്കുമല്ലോ? F എന്നത് “Float” എന്നതിനെ സൂചിപ്പിക്കുന്നു.

ഗണിത ഓപ്പറേറ്ററുകള്‍ / Mathematical Operators

കൂട്ടുവാനും ഗുണിക്കുവാനുമുള്ള ഓപ്പറേറ്ററുകളെ നിങ്ങള്‍ പരിചയപ്പെട്ടുകഴിഞ്ഞു. കൂടുതലായി ഗണിതത്തിന് ഉപയോഗിക്കേണ്ടി വരുന്ന ഓപ്പറേറ്ററുകള്‍ചുവടെ കൊടുത്തിരിക്കുന്നു.

+ Add കൂട്ടുക
Subtract കുറക്കുക
* Multiply ഗുണിക്കുക
/ Divide ഹരിക്കുക
% Reminder ശിഷ്ടം
++ Increment വര്‍ദ്ധന
Decrement കുറയ്‌ക്കല്‍
= Assignment ചെര്‍ക്കല്‍

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment