നമ്മുടെ ഓണ്‍ലൈൻ പത്രങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പല സാങ്കേതിക വാർത്തകളും വരാറുണ്ട് , കുറച്ചു നാൾ മുൻപ് വന്ന ജിമെയിൽ ഐ ഡി ഹാക്കിംഗ് വിഷയത്തെ സംബന്ധിച്ച് ഉള്ളവ പോലെ . പലപ്പോഴും വസ്തുതകളുടെ ആധികാരികത പരിശോധിക്കാതെ മറ്റു സൈറ്റുകളിൽ വരുന്നതിനു മുൻപ് ഇവിടെ വന്നോട്ടെ എന്ന മട്ടിൽ പ്രസിദ്ധീകരിക്കുന്നവ .
പലപ്പോഴും അവയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി അതെ രംഗത്ത് അറിവുള്ളവർ കമന്റ് ചെയ്യാറുണ്ട് , പക്ഷെ അതിനു മറുപടികൾ നല്കപെടാതെ പോകുകയും എല്ലാവരും കാണാതെ പോകുകയും ചെയ്യും. ഫലത്തിൽ സംഭവിക്കുന്നത് ആദ്യത്തെ തെറ്റ് നിറഞ്ഞ വാര്‍ത്ത ആയിരിക്കും ഈ വിഷയത്തെ കുറിച്ച് അറിയാത്തവരെ സ്വാധീനിക്കുന്നത് .
അത്തരം ആശയ കുഴപ്പം ഉള്ള വാർത്തകൾ വരുമ്പോൾ അവയെ de-mystify ചെയ്യുകയും ആധികാരിക വിവരങ്ങൾ അവയുടെ സ്രോതസ് വ്യക്തം ആക്കിക്കൊണ്ട് ചെയ്യാനുള്ള ഒരു പംക്തി സൈബർ മലയാളത്തിൽ തുടങ്ങുകയാണ് . Spam-Free-Facts എന്ന “category name” ആണ് ഉദ്ദേശി ക്കുന്നത് .
ഇത്തരത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാങ്കേതിക വാർത്തകൾ കാണുമ്പോൾ അവയെ ക്കുറിച്ച് സൈബർ മലയാളത്തിന്റെ പേജിൽ പോസ്റ്റ് ചെയ്താൽ നമുക്ക് അതിനെക്കുറിച്ച് ചർച്ച ചെയ്തു ഒരു ലേഖനം തയ്യാറാക്കി സൈബർ മലയാളം വെബ് പോർട്ടൽ വഴി പബ്ലിഷ് ചെയ്യാം . അത് വഴി ഇത്തരം വാർത്തകൾ പോസ്റ്റ് ചെയ്യാനുള്ള പ്രവണതയെ ഒരു പരിധി വരെ നിയന്ത്രിക്കുകയും ചെയ്യാം .
നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ .