Facebook update from Adarsh VK about world book day . Found it worth publishing here . Thanks Adarsh for the words
ഇന്ന് ലോക പുസ്തക ദിനം
അ(ച്ചടി) വായനയില്‍ നിന്നും ഇ(ലക്ട്രോണിക്) വായനയിലേക്ക് കൂടുമാറുന്ന കാലത്തും വായന മരിക്കുന്നില്ല, വായനയുടെ തലം മാത്രമാണ് മാറുന്നത്.
ഇന്റര്‍നെറ്റിലോ അല്ലെങ്കില്‍ ഇ-ബുക്ക് റീഡറിലോ ഒക്കെ വായിക്കുന്നത് ഒന്നും വായനയുടെ ഗണത്തില്‍ വരവ് വയ്ക്കാത്തവര്‍ ഉണ്ടാകാം
വെളുത്ത കടലാസോടു
കറുത്ത മഷി ചേരവേ
പാരിടത്തിന് വന്നല്ലോ
ഭാഗദേയം സമസ്തവും
– പുസ്തക മാഹാത്മ്യം (ഉള്ളൂര്‍)
അക്കാലത്ത് അച്ചടി മുദ്രണം കടന്ന് വന്ന കാലത്ത് ഉയര്‍ന്ന എതിര്‍പ്പിനെ പ്രതിരോധിക്കാന്‍ മഹാകവി ഉള്ളൂര്‍ എഴുതിയതില്‍ നാല് വരി.
ഇക്കാലത്ത് ബ്ലോഗിനെയും ഇന്റര്‍നെറ്റ് എഴുത്തിനെയും കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ നമുക്കില്ലാതെ പോകുന്നത് ഒരു ഉള്ളൂരല്ലേ
അച്ചടിക്ക് ശേഷം ഇന്റര്‍നെറ്റ് വന്നു, ഇത് പോയി നാളെ മറ്റൊന്ന് വരും. കാലമുരുളും എഴുത്തിന്റെ സങ്കേതങ്ങള്‍ ഇനിയും മാറും. എന്നാല്‍ വായനയുടെ തലം മാത്രമാണ് മാറുന്നത്, ഓരോ മാറ്റവും വായനയെ കൂടുതല്‍ ജനകീയമാക്കുന്നു
ലേബല്‍: വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും (കുഞ്ഞുണ്ണി മാഷ്)
- #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു - February 14, 2020
- MR Vaccination Campaign - September 30, 2017
- VMware Virtualization Training Session - January 1, 2016
- - September 2, 2015
- Hub / Switch - October 31, 2014
- കെണിയൊരുക്കുന്ന വ്യാജ സെര്‍വറുകള്‍ - October 18, 2014
- ഇന്റര്‍നെറ്റിന് പുതിയ വിലാസം - October 18, 2014
- സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍ - October 18, 2014
- ഫേസ്ബുക്ക് ബാക്ക് അപ്പ് ചെയ്യാം - October 18, 2014
- ആപ്പുകൾ ആപ്പായി മാറുമ്പോൾ - October 18, 2014