C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators – Math

Category: dotnetstudy 225 0

System.Math എന്ന ക്ലാസ് ഒരു ഗണിത സഹായിയാണ്. ത്രികോണമിതിയും (Trigonometry), ലോഗരിഥവും (Logarithm) മറ്റ് സാധാരണയായി ഉപയോഗിയ്ക്കുന്ന ഗണിത ആവശ്യങ്ങളും ഈ ക്ലാസ്സിന്‍റെ സഹായത്താല്‍ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. നാം കൂടുതലായി ഉപയോഗിക്കുവാന്‍ സാധ്യതയുള്ള ഫംഗ്ഷനുകള്‍ (Functions) ചുവടെ കൊടുത്തിരിക്കുന്നു.

Function() Return value
Abs Absolute value
Ceiling Smallest integral value that is greater than or equal to the specified number
Sin Sine of the specified angle
Cos Cosine of the specified angle
Tan Tangent of the specified angle
Floor Largest integer less than or equal to the specified number
Log Natural (base e) logarithm of a specified number
Max Largest of two numbers
Min Smallest of two numbers
Pow Raised to the specified power (x^y)
Round Rounds the number
Truncate Integral part of the specified number

പൂര്‍ണമായ പട്ടിക ഇവിടെ വായിയ്ക്കാം.

Math എന്ന ക്ലാസ് System നെയിംസ്പെയിസില്‍ തന്നെ ഉള്ളതാണ് അതിനാല്‍ ഇത് പ്രത്യേകം (using) ഉള്‍പ്പെടുത്തേണ്ടതില്ല. ഇവയുടെ ഉപയോഗരീതി ചില ഉദാഹരണങ്ങളിലൂടെ നമുക്ക് നോക്കാം

പ്രോഗ്രാം

using System;

namespace ConsoleApplication1
{
    class Program
    {
        static void Main(string[] args)
        {
            double d = 56.6434;

            Console.WriteLine("Original Number          : " + d.ToString());
            double r = Math.Round(d);
            Console.WriteLine("Rounded (Math.Round)     : " + r.ToString());

            Console.WriteLine("Square root (Math.Sqrt)  : " + Math.Sqrt(d));

            Console.WriteLine("Largest (Math.Max)       : " + Math.Max(62, d));
            Console.WriteLine("Smallest (Math.Min)      : " + Math.Min(62, d));
            Console.WriteLine("Sine (Math.Sin)          : " + Math.Sin(d));
            Console.WriteLine("Logarithm (Math.Log)     : " + Math.Log(d));
            Console.WriteLine("Logarithm (Math.Log)     : " + Math.Log(d));
            Console.WriteLine("Truncate (Math.Truncate) : " + Math.Truncate(d));
            Console.WriteLine("Power of (Math.Pow)      : " + Math.Pow(d, 2));

            Console.WriteLine("Floor (Math.Floor)       : " + Math.Floor(d));
            Console.WriteLine("Ceiling (Math.Ceiling)   : " + Math.Ceiling(d));

            Console.ReadKey();
        }
    }
}

പ്രോഗ്രാമിന്‍റെ output ഇങ്ങനെയാണെന്ന് കാണാം. 12-ആം നമ്പര്‍ വരി ഒരു വേരിയബിള്‍ ഉപയോഗിച്ചും മറ്റുള്ളവ നേരിട്ടു ഫംഗ്ഷന്‍ വിളിച്ചും (Call) ആണെന്ന് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ. അങ്ങനെ വ്യത്യസ്ഥ രീതികളില്‍ നിങ്ങള്ക്ക് ഫംഗ്ഷനുകള്‍ ഉപയോഗിക്കാം. ഇത് Math ക്ലാസ്സിന് മാത്രമല്ല ഡോട്നെറ്റിലെ ഏത് ഫംഗ്ഷനും ബാധകമാണ്.

image

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment