ഡെവെലപ്പര്‍, സോഫ്ട്വെയര് എന്‍ജിനിയര്‍, കമ്പ്യൂട്ടര്‍ അനലിസ്റ്റ്, സിസ്റ്റംസ് അനലിസ്റ്റ്, സിസ്റ്റെംസ് എക്സിക്യൂട്ടീവ് തുടങ്ങി ഏതാണ്ട് “ഒരേ” തരം ജോലി ചെയ്യുന്ന “വളരെയേറെ” പേരെ നിങ്ങള്‍ക്ക് IT കമ്പനികളില്‍ അറിയുമായിരിക്കും. മിക്കവാറും ഇത് വായിക്കുന്ന നിങ്ങളും അത്തരം ഒരു ശീര്‍ഷകം ഉള്ള ആളായിരിക്കാം. എന്നാല്‍ എന്താണ് ഈ “പദവി” ക്കാരന്റെ ശരിയായ ജോലി? കമ്പനികള്‍ എന്താണ് ഇവരില്‍നിന്നും പ്രതീക്ഷിക്കുന്നത്?
“മഹത്തായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനുള്ള ഒരേ ഒരു വഴി നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുക എന്നതുമാത്രമാണ്”
The only way to do great work is to love what you do – Steve Jobs
PHP അല്ലെങ്കില്‍ ASP.NET എന്ന ഡൊമൈന്‍ (domain) തൊഴിലിനപേക്ഷിച്ച് അതുമായി ബന്ധമുള്ള ചോദ്യങ്ങള്‍ മാത്രം ഇന്റര്‍വ്യുവില്‍ അഭിമുകീകരിച്ച് ജോലിക്കു കയറുമ്പോള്‍ തന്റെ ജോലി കോഡിങ്ങ് (coding) മാത്രമാണ് അല്ലെങ്കില്‍ വെബ് സൈറ്റ് ഡെവലപ്മെന്റ് മാത്രമാണെന്ന് കരുതി ജോലി ചെയ്യുന്നവരാണ് അധികം പേരും. പദവി (Designation) എന്തുതന്നെ ആയാലും കോര്‍പ്പറേറ്റുകളില്‍ സ്ഥാനകയറ്റം ലഭിക്കുക ചെയ്യുന്ന ജോലിയുടെ നിലവാരം (quality) അനുസരിച്ചാകും അല്ലാതെ എത്രവര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടെന്നോ സീനിയര്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ ആയിരുന്നത് കൊണ്ട് അടുത്തത് പ്രോജക്റ്റ് മാനേജര്‍ പദവി സ്വയമേവ ലഭിക്കുമെന്നോ ധരിക്കുന്നത് മണ്ടത്തരമാണ്.
ഒരു സിസ്റ്റംസ് അനലിസ്റ്റ് എന്തൊക്കെയാണ് ചെയ്യേണ്ടത്?
വിക്കിപീഡിയ പറയുന്നതു നോക്കൂ:
A systems analyst is an IT professional who specializes in analyzing, designing and implementing information systems
വിശകലനം ചെയ്യുകയും (Analysis), രൂപകല്‍പ്പന ചെയ്യുകയും (Design), അവ നടപ്പില്‍ വരുത്തുകയും (Implement) ചെയ്യുന്നയാളാണ് ഒരു സിസ്റ്റംസ് അനലിസ്റ്റ്.
വിശദീകരിച്ച് പറഞ്ഞാല്‍, താഴെ പറയുന്ന കര്‍ത്തവ്യങ്ങളെല്ലാം ഇയാള്‍ക്ക് ബാധകമാണ്:
- പ്രൊജെക്ടിന്റെ ആവശ്യങ്ങളുടെ വിശദമായ വിശകലനവും പഠനവും
- പ്രൊജെക്ടിന്റെ ക്ലയന്റുമായും (Client) കമ്പനിക്കുള്ളില്‍ തന്നെയുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും അവ രേഖപ്പെടുത്തുകയും (documentation) ചെയ്യല്‍
- മുന്‍കൈ എടുത്തു മറ്റ് ഉദ്യോഗസ്ഥരുമായി പോരായ്മകളും ഉപോല്പന്ന സാധ്യതകളും തനിക്കപര്യാപ്തമായ ആവശ്യങ്ങളും ചര്‍ച്ച ചെയ്യല്‍
- പ്രൊജെക്ടിന്റെ മൂല്യനിര്‍ണ്ണയം (estimation)
- രൂപരേഖ (project plan) തയ്യാറാക്കല്‍
- സാങ്കേതിക ഡോകുമെന്റ് (technical documentation) നിര്‍മ്മാണം
- മറ്റുള്ള ഉദ്യോഗസ്ഥരെ സഹായിക്കല്‍ (helping and mentoring)
- പ്രോജക്റ്റ് യൂണിറ്റ് ടെസ്റ്റിങ്, ഇന്റഗ്രേഷന്‍ ടെസ്റ്റിങ്
- പ്രോജക്റ്റ് ഡിപ്ലോയിമെന്റ് (deployment)
തുടങ്ങിയവ…
ഇതില്‍ പറയുന്ന ചില കാര്യങ്ങളെങ്കിലും നിങ്ങളുടെ ജോലി അല്ല എന്നു നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ സത്യത്തില്‍ മറ്റുചിലരെ ആ കാര്യങ്ങള്‍ക്ക് കമ്പനി നിയോഗിച്ചിരിക്കുന്നത് താങ്കളുടെ പ്രോജക്റ്റ് വളരെ വലിയതായതുകൊണ്ടോ താങ്കളെക്കൊണ്ടു അത് നല്ല രീതിയില്‍ ചെയ്യാന്‍ കഴിവില്ലാത്തതോ കൊണ്ടാകാം.
മറ്റുള്ളവരുമായി നന്നായി ഇടപെടനുള്ള (interpersonal skills) ശേഷിയും നല്ല സാങ്കേതിക (technical skills) പരിജ്ഞാനവും ഒരു നല്ല സിസ്റ്റംസ് അനലിസ്റ്റ് പ്രകടിപ്പിക്കണം. ഇത് കൈവരിക്കാന്‍:
- നല്ല ആശയവിനിമയ പാടവവും,
- മറ്റുള്ളവര്‍ പറയുന്നതു ശരിയായി മനസ്സിലാക്കാനുള്ള കഴിവും,
- താങ്കളുടെ നിര്‍ദ്ദേശങ്ങളും ഐഡിയകളും ഫലപ്രദമായി മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുവാനും ഉള്ള കഴിവും ഉണ്ടായിരിക്കണം.
IT ജോലി എന്നാല്‍ 10AM-5:00PM ജോലി അല്ല. അത് വളരെ വെല്ലുവിളി നേരിടുന്ന ഒന്നാണ്. ഓരോ വര്‍ഷവും ചെയ്യുന്ന ജോലിയില്‍ എന്തെങ്കിലും വ്യതസ്തത ഉണ്ടെങ്കില്‍ മാത്രമേ കരിയര്‍ ഗോവനിയില് കയറാനും നാളെ നല്ല നല്ല പദവികള്‍ അലങ്കരിക്കുവാനും സാധിക്കുകയുള്ളു.
അതിനാല്‍ ഒരു ലക്ഷ്യം (Goal setting) നിശ്ചയിക്കേണ്ടതിന്റെ ആവശ്യം ഒരു ഐടി പ്രൊഫഷണലിന്റെ ജീവിതത്തില്‍ പ്രധാനമാണ്. അതിനെക്കുറിച്ച് അടുത്തുതന്നെ മറ്റൊരു ലേഖനം പ്രതീക്ഷിക്കാം. അതിനുമുന്‍പ് ദയവായി ഈ ലേഖനത്തിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമെന്റ് ബോക്സില്‍ രേഖപ്പെടുത്തുക.
- C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators – Math - December 10, 2014
- System namespace ( .net Study Guide) - December 10, 2014
- C# അടിസ്ഥാന പാഠങ്ങൾ – Mathematical Operators - November 22, 2014
- ഒരു DOTNET പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങിനെ? - November 22, 2014
- ആരാണ് ഒരു Systems Analyst? - November 9, 2014
- ഒരു DOTNET പ്രോഗ്രാമ്മിന്റെ ഘടന - November 8, 2014
- Visual Studio – ഒരു Hello World ആമുഖം - November 1, 2014
- Hello World DOTNET - October 25, 2014
- ഐടി തുടക്കക്കാർക്ക് MTA Certification - October 24, 2014
- ഡോട്ട് നെറ്റ് പഠന പരമ്പര -ആമുഖം - October 22, 2014
TP Muhammed Iqbal
മാതൃഭാഷയിലുള്ള ഇത്തരം IT അനുബന്ധ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു…