ഐ‌ടി തുടക്കക്കാർക്ക് MTA Certification

Category: Articles 342 2

 

കമ്പനികള്‍  മുന്‍ഗണന നല്കുന്നവയില്‍ മൈക്രോസോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍റെ സ്ഥാനം വളരെ ഉയര്‍ന്നതാണ്. എന്നാല്‍ മൈക്രൊസോഫ്റ്റിന്‍റെ മിക്ക സെര്‍ടിഫിക്കേഷനുകളും തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ തികഞ്ഞ പ്രഗല്ഭ്യം ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളു എന്ന കാരണം കൊണ്ട് പ്രവര്‍ത്തിപരിചയം ഇല്ലാത്ത പലര്‍ക്കും സര്‍ട്ടിഫിക്കേഷന്‍ എടുക്കുക എന്നത് ഒരു സ്വപ്നമായി അവശേഷിക്കാറുണ്ട്. ഇതിന് ഒരു പരിഹാരമായി ആണ് അടുത്തിടെ മൈക്രോസോഫ്റ്റ് നിലവില്‍ വരുത്തിയ MTA സര്‍ട്ടിഫിക്കേഷ‍നുകള്‍. മൈക്രൊസോഫ്റ്റിന്‍റെ സര്‍ട്ടിഫിക്കേഷനുകളില്‍ വച്ച് ഏറ്റവും ഫീസ് കുറഞ്ഞതാണിത്.

 എന്താണ് MTA സര്‍ട്ടിഫിക്കേഷന്‍?

MTA എന്നാല്‍ മൈക്രോസോഫ്റ്റ് ടെക്നോളജി അസോസിയേറ്റ് (Microsoft Technology Associate). ഐ‌ടി മേഘലയിലെ അടിസ്ഥാന വിദ്യാഭ്യാസം തെളിയിക്കാന്‍ ഉപകരിക്കുന്ന സര്‍ട്ടിഫിക്കേഷന്‍.

MTA ആര്‍ക്കൊക്കെ?

  • വിദ്യാര്‍ഥികള്‍
  • കമ്പ്യൂട്ടര്‍ മേഖലയില്‍ കാലുകുത്താന്‍ ഉദ്ദേശിക്കുന്നവര്‍
  • കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടു കുറച്ചു കാലം മാത്രം ആയവര്‍
  • ഐ‌ടി ഇതര മേഖലയില്‍, പക്ഷെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ (അക്കൌണ്ടന്‍റ്, റിസെപ്ഷനിസ്റ്റ്, ടെസ്റ്റര്‍, ടീച്ചര്‍ തുടങ്ങിയവര്‍)

mta-cert

യോഗ്യത

പ്രതേകിച്ച് ഒരു യോഗ്യതയും ഈ പരീക്ഷ എഴുതാന്‍ ആവശ്യമില്ല. മലയാളത്തില്‍ ഈ പരീക്ഷ ലഭ്യമല്ല. ഇംഗ്ലിഷ്, അല്ലെങ്ങില്‍ പരീക്ഷ നടത്തിപ്പ് സങ്കേതങ്ങള്‍ (Test Centers) അനുവദിക്കുന്ന ഒരു ഭാഷ അറിഞ്ഞിരിക്കണം.

 

MTA പരീക്ഷ വിഭാഗങ്ങള്‍

മൂന്നുതരം MTA സര്‍ട്ടിഫിക്കേഷന്‍ വിഭാഗങ്ങളാണ് നിലവില്‍ ഉള്ളത്.

ഐ‌ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡാറ്റബേസ് ഡെവെലപ്പര്‍

 

1. ഐ‌ടി ഇന്‍ഫ്രാസ്ട്രക്ചര്‍ – ഡെസ്ക്ടോപ്-സെര്‍വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രൈവറ്റ് ക്ലൌഡ് കമ്പ്യൂട്ടിങ് മേഘലയില്‍ അഭിരുചി ഉള്ളവര്‍ക്കാണ് ഈ സര്‍ട്ടിഫിക്കേഷന്‍ യോജിക്കുക. വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം, വിന്‍ഡോസ് സെര്‍വര്‍, നെറ്റ് വര്‍ക്കിങ്, സെക്യൂരിറ്റി തുടങ്ങിയവയിലെ അടിസ്ഥാന വിവരങ്ങളാണ് പരീക്ഷിക്കപ്പെടുക

 

2. ഡാറ്റബേസ് – ഡാറ്റബേസ് മേഘലയിലെ അടിസ്ഥാന തത്വങ്ങള്‍ ആധാരം

 

3. ഡെവെലപ്പര്‍ – സോഫ്റ്റ്വെയര്‍ അടിസ്ഥാന തത്വങ്ങള്‍, വെബ്, ഡോട്ട് നെറ്റ്, ഗെയിം ഡെവലപ്മെന്‍റ്, HTML5, സോഫ്റ്റ്വെയര്‍ ടെസ്റ്റിങ് എന്നിവയിലെ അറിവ് പരീക്ഷിക്കപ്പെടും

 

ഏതെങ്ങിലും വിഭാഗത്തില്‍നിന്നും ഒരു പരീക്ഷ എഴുതിയാല്‍ നിങ്ങള്‍ക്ക് MTA സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. തുടര്‍ന്നു നിങ്ങള്ക്ക് MTA, MCP (Microsoft Certified Professional) തുടങ്ങിയ ടാഗുകള്‍ നിങ്ങളുടെ ബയോഡാറ്റയിലും നിങ്ങളെ പരിചയപ്പെടുത്തുമ്പോഴും ഒക്കെ ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങളും പഠിക്കേണ്ട വിഷയങ്ങളും (Syllabus) മറ്റും ഈ ലിങ്കില്‍ ലഭ്യമാണ്.

 പഠനം

അടിസ്ഥാന അറിവ് മാത്രം പരീക്ഷിക്കപ്പെടുന്ന സര്‍ട്ടിഫിക്കേഷനുകളായതിനാല്‍ സ്വന്തമായി പഠിച്ചാല്‍ മതിയാകുന്നതാണ്. പക്ഷേ ശരിയായ രീതിയില്‍ പഠിക്കാന്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിനെയോ ഒരു ടീച്ചറിനെയോ ആശ്രയിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുക്കുന്ന വിഷയം ഒട്ടും അറിയാത്തവര്‍ക്ക് സ്വയം പഠിക്കുക എന്നത് അത്ര എളുപ്പമായിരിക്കുകയില്ല.

 ഫീസ്

ഒരു പരീക്ഷക്ക് ശരാശരി രൂ. 3438/- (USD 60). ഡോളറിന്‍റെ വിലയുടെ ഏറ്റകുറച്ചിലുകള്‍ പരീക്ഷ ഫീസിനെ സ്വാധീനിക്കും.

സര്‍ട്ടിഫിക്കേഷന്‍ കാലാവധി

മിക്ക മൈക്രോസോഫ്റ്റ് സര്‍ട്ടിഫിക്കേഷനുകളും രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ വീണ്ടും എഴുത്തുകയോ പുതുക്കുകയോ വേണം. എന്നാല്‍ MTA പരീക്ഷയുടെ സാധുത ഒരിയ്ക്കലും തീരുന്നില്ല.

 

സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമെന്‍റ് ആയി രേഖപ്പെടുത്തുക.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles


Fatal error: Uncaught Exception: 12: REST API is deprecated for versions v2.1 and higher (12) thrown in /home/shyam/public_html/cybermalayalam.com/wp-content/plugins/seo-facebook-comments/facebook/base_facebook.php on line 1273