#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന സോഷ്യല്‍മീഡിയ കാമ്പയിന്‍ നാളെ ആരംഭിക്കുകയാണ്. ഫെബ്രുവരി 14 മുതല്‍ 28വരെയുള്ള ദിവസങ്ങളില്‍ ചുരുങ്ങിയത് ഒരു ദിവസമെങ്കിലും എല്ലാ സോഷ്യല്‍മീഡിയ പ്രൊഫൈലുകളും സയന്‍സിനെക്കുറിച്ച് സംസാരിക്കട്ടേ. സയന്‍സ് എഴുതട്ടേ.

പത്താംക്ലാസ് വരെ സയന്‍സ് പഠിച്ചവരാണ് ബഹുഭൂരിപക്ഷവും. ഇല്ലെങ്കിലും സാരമില്ല, എല്ലാവര്‍ക്കും അറിയാം ഒത്തിരിയൊത്തിരി ശാസ്ത്രകാര്യങ്ങള്‍. അവ എന്തെങ്കിലും എഴുതൂ. രണ്ടോ മൂന്നോ വാക്യം മുതല്‍ വലിയ ലേഖനങ്ങള്‍വരെ എഴുതാം. എല്ലാം സയന്‍സ് ആയിരിക്കണം എന്നു മാത്രം. നമുക്കറിയാവുന്ന സയന്‍സ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഒരു അവസരം കൂടിയാണിത്. സ്കൂളുകളിലും കോളെജുകളിലും വായനശാലകളിലും ഒക്കെ സയന്‍സ് സംസാരിക്കട്ടേ. എല്ലാ മാധ്യമങ്ങളും സയന്‍സിനു പ്രാമുഖ്യം കൊടുത്ത് എഴുതട്ടേ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വാട്സ്ആപ്പും മറ്റു സോഷ്യല്‍മീഡിയകളും വഴി പ്രചരിക്കുമ്പോള്‍ അതിനെതിരെ നമുക്ക് പ്രതിരോധം തീര്‍ക്കാം. ശാസ്ത്രകോണ്‍ഗ്രസ്സുകളില്‍പ്പോലും കപടശാസ്ത്രത്തിന് ഇടം ലഭിക്കുന്ന ഇക്കാലത്ത് ഇതൊരു പ്രതിരോധമാണ്. സയന്‍സുകൊണ്ട് ഒരു ജനത തീര്‍ക്കുന്ന പ്രതിരോധം. വരൂ, നമുക്ക് ഒരുമിച്ചു കൂടാം. ഒരുമിച്ചെഴുതാം. അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാം.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Add Comment