Category: News, Videos 952 0

ഐ റ്റി ഇന്ഫ്ര രംഗത്തെ അടിസ്ഥാന തലം മുതൽ തുടങ്ങി ആഴത്തിൽ ഉള്ള വിഷയങ്ങൾ വരെ പഠനം നടത്താൻ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി സൈബർ മലയാളം തുടങ്ങുകയാണ് .

അടിസ്ഥാന കമ്പ്യൂട്ടർ Assembling മുതൽ Troubleഷൂട്ടിംഗ് വരെയും നെറ്റ് വർക്ക്‌ മാനേജ്‌മന്റ്‌ തലത്തിലും ഉള്ള ആഴത്തിൽ ഉള്ള അറിവുകൾ ഈ വീഡിയോ പരമ്പര വഴി വിദ്യാർഥി കൾക്ക് ലഭിക്കും . കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ള ആർക്കും ഒരു ഐ റ്റി പ്രൊഫഷണൽ ആവാൻ ഈ പരമ്പര വഴി സാധിക്കുന്നതാണ് .

ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോള ജി ആണ് സൈബർ മലയാളം വായനക്കാർക്ക് വേണ്ടി ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീ ശ്യാംലാൽ ടി പുഷ്പൻ ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ .

ക്ലാസുകൾ ഒക്ടോബർ ആദ്യ വാരം ആരംഭിക്കും . നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം  ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം . വിശദ വിവരങ്ങൾ ഈ സൈറ്റിൽ തന്നെ അടുത്ത പോസ്റ്റിൽ പ്രസിദ്ധീകരിക്കും . ഈ വാർത്ത  ഷെയർ ചെയ്ത് പരമാവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ സഹായിക്കുക .

malayalam

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment