സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍

Category: Articles 306 0
  • സൗജന്യമായി കിട്ടുന്ന കാര്യങ്ങള്‍ പൊതുവെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. കേബിള്‍ ടിവിയുടെ തുടക്കകാലത്ത് അയല്‍പക്കത്തുകൂടെ കടന്നുപോകുന്ന കേബിളില്‍ ഒരു സൂചി കുത്തിക്കയറ്റി സൗജന്യമായി കേബിള്‍ ടിവി കാണാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പുതിയകാലത്ത് അത് അയല്‍വാസിയുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ സൗജന്യമായി ഉപയോഗിക്കണം എന്നായി മാറി എന്നുമാത്രം. പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ബിഎസ്എന്‍എലും ഏഷ്യാനെറ്റും എല്ലാം നല്‍കുന്ന ബ്രോഡ്ബാന്‍ഡ് റൂട്ടറുകള്‍ ംശളശ വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ളവയാണ്. ഇതിന്റെ പാസ്വേഡ് സെറ്റ്ചെയ്യാന്‍ പലപ്പോഴും ഉപയോക്താക്കള്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ അടുത്ത വീട്ടില്‍നിന്ന് ഇവ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗം എളുപ്പമാണ്. ഇത് ഒരു ശീലമായാല്‍ പിന്നെ എവിടെപ്പോയാലും മൊബൈലില്‍നിന്നും ടാബ്ലറ്റുകളില്‍നിന്നും ലാപ്ടോപ്പുകളില്‍നിന്നുമെല്ലാം ഏറ്റവും അടുത്തുള്ള സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി തെരയുന്ന പ്രവണത നിങ്ങള്‍ക്കുണ്ടാകും. 

     

    മറ്റൊരാളുടെ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിലേക്കുള്ള നിങ്ങളുടെ നുഴഞ്ഞുകയറ്റം അയാളുടെ വീട്ടിലേക്കുള്ള ഡിജിറ്റല്‍ അതിക്രമം ആണ്. ഒരു കേബിള്‍ കണക്ഷന്‍ ചോര്‍ത്തുമ്പോള്‍ ഉള്ളതിനേക്കാള്‍ നിയമപ്രശ്നങ്ങള്‍ ഇതിലുണ്ടെന്ന കാര്യം അധികം ഓര്‍ക്കാറില്ല. കാരണം നിങ്ങള്‍ ഉപയോഗിക്കുന്ന വയര്‍ലെസ് റൂട്ടറില്‍ തന്നെയാണ് അതിന്റെ ഉടമസ്ഥന്റെ കംപ്യൂട്ടറുകള്‍ കണക്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് നിങ്ങള്‍ക്കു കഴിവുണ്ടെങ്കില്‍ ആ കംപ്യൂട്ടറിലെ സ്വകാര്യ വിവരങ്ങളും ചോര്‍ത്താന്‍കഴിയും. മാത്രമല്ല, നിങ്ങള്‍ അയക്കുന്ന ഇ മെയിലുകളും, ഇന്റര്‍നെറ്റ് വെബ്സൈറ്റ് സന്ദര്‍ശനങ്ങളും എല്ലാം ആ കണക്ഷന്റെ ശരിയായ ഉടമയുടെ പേരിലാകും എന്നതുകൊണ്ട് അയാള്‍ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയും വരും. അതുകൊണ്ടുതന്നെ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ സൈബര്‍കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

     

    നിങ്ങള്‍ വൈ-ഫൈ റൂട്ടറുകളില്‍ കണക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ലാന്‍ഡ് കാര്‍ഡിന്റെ മാക്  അഡ്രസ് അവരുടെ ടൂട്ടറില്‍ സൂക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഓര്‍ക്കുക. അത് നിങ്ങള്‍ക്കെതിരെയുള്ള ശക്തമായ തെളിവാണ്. രണ്ടാമത്തെ പ്രശ്നം സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഒരുക്കുന്ന ചതിക്കുഴികളാണ്. നിങ്ങള്‍ സൗജന്യ വൈ-ഫൈ തെരഞ്ഞുനടക്കുന്ന ആളാണെങ്കില്‍ ഇവയില്‍ വീഴാന്‍ വളരെ സാധ്യതയുണ്ട്. അതായത് ബോധപൂര്‍വം പാസ്വേര്‍ഡ് ഇല്ലാതെ ഇന്റര്‍നെറ്റ് നല്‍കുന്ന ഒരു റൂട്ടര്‍ സ്ഥാപിച്ച് അത് കണക്ട്ചെയ്യുന്ന കംപ്യൂട്ടറുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളും കമ്പനി ഡാറ്റയും ചോര്‍ത്തിയെടുക്കുക. മാത്രമല്ല, നിങ്ങളുടെ ഇ-മെയില്‍ അക്കൗണ്ടുകളുടെയും ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെയും പാസ്വേര്‍ഡുകളും ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. അതായത് ആദ്യം ചര്‍ച്ചചെയ്ത വിഷയത്തില്‍നിന്ന് വൈ-ഫൈ യൂസറിനെ ഒരുതരത്തില്‍ ചതിക്കുകയാണ്. രണ്ടാമത്തെതില്‍ നിങ്ങളാണ് ഇര. അതുകൊണ്ട് കഴിവതും സൗജന്യ വൈ-ഫൈകളുടെ പ്രലോഭനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. നിങ്ങളുടെ വൈ-ഫൈ ഇന്റര്‍നെറ്റിന്റെ പാസ്വേഡ് സംരക്ഷിക്കുക.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment