മാസ്ക് ഉപയോഗം , അറിയേണ്ടത്

Category: Uncategorized 320 0

ആരൊക്കെ mask ധരിക്കണം, ഏത് ടൈപ്പ് mask ആണ് ധരിക്കേണ്ടത് എന്നൊക്കെയുള്ള മാർഗനിർദേശങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ പലവട്ടം ഇതിനകം പറഞ്ഞതാണ്.

എന്നാലും ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം നല്ല രീതിയിൽ അവസാനിപ്പിക്കണമെങ്കിൽ പ്രധാനമായും രണ്ട് ടൈപ്പ് mask കളെ കുറിച്ച് പറയണം.

🔸️3 Ply Surgical Mask

അധികം ശക്തമല്ലാതെ ദ്രാവകങ്ങൾ മുഖത്തേക്ക് പതിച്ചാൽ ഇതൊരു കവചമാകും (for both mouth and nose ). ഇതിന്റെ പ്രത്യേകമാർന്ന നിർമിതി മൂലം ഒരുവിധം എല്ലാ ബാക്ടീരിയ കളെയും അന്തരീക്ഷത്തിലെ പൊടി പടലങ്ങളെയും തടഞ്ഞു നിർത്തും. എപ്പോഴും വൈറസും മറ്റും ദ്രാവകങ്ങളിലോ പൊടി പടലങ്ങളിലോ പറ്റിപ്പിടിച്ചാകാം ഒരാളിൽ നിന്നും തൊട്ടടുത്തു നിക്കുന്ന അളിലേക്ക് സഞ്ചരിക്കുക. അതുകൊണ്ടാണ് മിനിമം ഒരു മീറ്റർ അകലം പാലിക്കണം എന്ന് പറയുന്നത്.
ഇങ്ങനെയുള്ള പ്രൊട്ടക്ഷൻ തരുന്നതോടൊപ്പം യഥേഷ്ടം ശ്വസോച്ഛാസ്വം ചെയ്യാനും സാധിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത് മുഖത്ത് പിടിപ്പിക്കാനായി ചരടുകളോ ഇലാസ്റ്റിക് ear ലൂപ്പ്കളോ ഉണ്ടാകും.

🔹️N95 mask

മേല്പറഞ്ഞ 3 ply mask പോലെ ഇതും ഒരു PPE (Personal Protectiv Equipment) തന്നെയാണ് . എന്നാൽ CDC (Centers for Disease Control and Prevention) നിർദേശിക്കുന്നത് ഈ mask സാധാരണക്കാർ ഉപയോഗിക്കേണ്ട കാര്യമില്ല എന്നാണ്. Covid 19 ന്റെ പശ്ചാത്തലത്തിൽ പോലും ഈ mask പൊതുജനത്തിനുള്ളതല്ല എന്ന് സാരം. പക്ഷേ , പകർച്ചവ്യാധി ബാധിച്ച രോഗികളെ പരിപാലിക്കുന്ന മെഡിക്കൽ ടീം N95 mask തീർച്ചയായും ധരിക്കുകയും വേണം.

അപ്പൊ നിങ്ങൾക്ക് തോന്നാം, എന്താ നമ്മുടെ ജീവന് വിലയില്ലേ എന്ന്.

എല്ലാരുടെയും ജീവന് ഒരേ വിലയാണ്. എന്നുവെച്ചു ബൈക്ക് ഓടിക്കുന്നവന്റെ തോളിൽ പാരച്യൂട്ട് കെട്ടിവക്കണോ…? തലയിൽ ഒരു ഹെൽമറ്റ് വച്ചാൽ പോരേ…? അതുതന്നെയാണ് ഇവിടെയും പറയുന്നത്.

പാരച്യൂട്ട് ഉപയോഗിക്കാൻ ഒരു ട്രെയിനിങ് ഒക്കെ വേണം. അത്തരത്തിൽ ഒരു “Mask Fit Test” ഒക്കെ ആശുപത്രിയിൽ medical team നു നടത്തിയിട്ടാണ് ഓരോരുത്തരുടെയും മുഖത്തിന്റെ അളവിന് അനുസരിച്ചുള്ള N95 mask ഏതാണ് എന്ന് identify ചെയ്യുക. Small, Medium, Large എന്നിങ്ങനെ മൂന്ന് വലിപ്പത്തിൽ N95 mask അവൈലബിൾ ആണ്.

ഒരു അത്യാഹിതം സംഭവിക്കുമ്പോൾ എന്റെ മുഖത്തിന്‌ പറ്റിയ mask ഏത് എന്ന് മാറി മാറി വെച്ച് try ചെയ്യുന്നതിന് പകരം ആശുപത്രിയിലെ എല്ലാ സ്റ്റാഫിനും ഒരിക്കലെങ്കിലും Mask Fit Test ചെയ്തു, കൂട്ടത്തിൽ mask എങ്ങനെ proper ആയി പിടിപ്പിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിലകൊടുത്ത് ഇത്തരം mask വാങ്ങി വീട്ടിൽ എല്ലാരും വച്ചോണ്ട് നടന്നിട്ട് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണമെന്നില്ല. എന്നാൽ ആവശ്യമില്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും.

ഈ പോസ്റ്റ് സാധാരണക്കാർക്ക് വേണ്ടി ആയതിനാൽ, ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയാം.

🔴നമ്മൾ ധരിക്കുന്ന 3 ply mask ഒരു കാരണവശാലും 6 മണിക്കൂറിൽ കൂടുതൽ ധരിക്കരുത്.

🟠ഒരുപ്രാവശ്യം ഉപയോഗിച്ച mask പിന്നേം എടുത്തു ഉപയോഗിക്കരുത്.

🟢Mask ധരിച്ചു നടക്കുമ്പോൾ അതിൽ തൊടാതിരിക്കുക. പ്രത്യേകിച്ചും അതിന്റെ മുൻഭാഗത്ത്.

🔵ധരിച്ച mask ൽ നനവ് പ്രകടമായാൽ 6 മണിക്കൂർ തികയ്ക്കാൻ wait ചെയ്യരുത്. അന്നേരം തന്നെ മാറ്റണം.

🟡Mask എങ്ങനെ ധരിക്കാം എന്ന് കാണിക്കുന്ന അനേകം വീഡിയോകൾ ഇപ്പോൾ യൂട്യൂബിൽ കിട്ടും. അതൊക്കെ ഒന്ന് കാണണം.

⚫മുഖത്തു വച്ച് കുറച്ച് കഴിഞ്ഞു അത് കഴുത്തിൽ കെട്ടിത്തൂക്കി ഇട്ട് നടക്കരുത്.

🟤ഈ mask ഉണ്ടാക്കിയിരിക്കുന്ന മെറ്റീരിയൽ ന് ഒരു പ്രത്യേകത ഉണ്ട്. അതിൽ പറ്റിയ പൊടിപടലങ്ങൾ അതിൽ തന്നെ തങ്ങി നിക്കും. അപ്പൊ വഴിയേ പോകുന്ന സകല വയ്യാവേലിയും നമ്മൾ നമ്മുടെ മൂക്കിന് മുന്നിൽ ശേഖരിച്ചാണ് നടക്കുന്നത്. അതോണ്ട് നമ്മൾ കരുതേണ്ടത് അതിൽ കൊറോണ ഉൾപ്പെടെ സകല വൈറസും ഉണ്ട് എന്നാണ്. അല്ലാത്തപക്ഷം നമ്മൾ അതിനെ നിസാരമായി വലിച്ചെറിയും.

ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ പറയാനാണ് ഇന്നത്തെ എന്റെ ഈ പോസ്റ്റ്.

ഉപയോഗിച്ച mask നമ്മൾ എന്ത് ചെയ്യണം ❓️❓️❓️

മുഖത്തു പിടിപ്പിച്ച mask ആവശ്യം കഴിയുമ്പോൾ അല്ലെങ്കിൽ 6 മണിക്കൂർ കഴിഞ്ഞു എടുത്തു മാറ്റുന്നത് എങ്ങനെ എന്ന് യൂട്യൂബിൽ നോക്കിയാൽ കണ്ടു പഠിക്കാം. അതാവും കുറച്ചൂടെ എളുപ്പം.

mask ഉപയോഗിച്ച് കഴിഞ്ഞു എടുത്തു മാറ്റുന്നത് ആശുപത്രിയിൽ വച്ചാണെങ്കിൽ അവിടെ ഇത്തരം സാധനങ്ങൾ dispose ചെയ്യാൻ പ്രത്യേകം waste bin വച്ചിട്ടുണ്ടാകും. പലപ്പോഴും മഞ്ഞ അല്ലേൽ ചുവപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് bag ആയിരിക്കും ഈ bin ൽ വച്ചിട്ടുണ്ടാവുക. അവിടെ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാൽ കാണിച്ചു തരും എവിടെയാണ് അത് വച്ചിരിക്കുന്നത് എന്ന്.

ആശുപത്രിയുടെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ് മെഡിക്കൽ വേസ്റ്റ് ഡിസ്പോസൽ. ഇങ്ങനെ കിട്ടുന്ന സാധനങ്ങൾ എല്ലാം തന്നെ ഒരുമിച്ച് collect ചെയ്തു incinerate ചെയ്യുകയാണ് പതിവ് (ഒരുതരം കത്തിക്കൽ പ്രക്രിയ ). അത് എങ്ങനെയാണ് എന്ന് വിശദമായി പിന്നെ ഒരിക്കൽ പറയാം.

എന്നാൽ നമ്മൾ mask dispose ചെയ്യുന്നത് ആശുപത്രിയിൽ വച്ചല്ല എങ്കിൽ ഒരിക്കലും അലക്ഷ്യമായി വലിച്ചെറിയരുത്. നമ്മോടും സമൂഹത്തോടും ചെയ്യുന്ന കുറ്റകരമായ ഒരു പ്രവൃത്തിയാണത്.

ഉപയോഗിച്ച mask മണ്ണെണ്ണയോ മറ്റ് സമാന ഇന്ധനമോ ഒഴിച്ച് കത്തിച്ചു കളയുകയാണ് വേണ്ടത്. അന്നേരം ഒരു തൂവാല കൊണ്ട് മുഖം മറച്ചാൽ വളരെ നല്ലത്.

ഇനി മറ്റൊരു മാർഗം എന്താന്ന് വച്ചാൽ, നല്ല ആഴത്തിൽ കുഴി കുത്തി കുഴിച്ചിടുക.

ഇങ്ങനെ കത്തിക്കുന്നതിനോ കുഴിച്ചു മൂടുന്നതിനോ മുന്നേ mask ബ്ലീച് സൊല്യൂഷൻ ഉപയോഗിച്ച് disinfect ചെയ്താൽ വളരെ നല്ലത്.

original post link https://www.facebook.com/Hamidshaa/posts/10221445652276589

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment