ഐടി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട അംഗീകാരങ്ങളാണ് വന്‍ ഐടി കമ്പനികള്‍ നല്കുന്ന അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകള്‍ (International certifications).
മൈക്രാസോഫ്റ്റും സിസ്കോയും വിഎംവെയര്‍ പോലുള്ള കമ്പനികളും നല്കുന്ന അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷല്‍കള്‍ ഐടി രംഗത്തെ മികവിന്റെ സാക്ഷ്യപത്രങ്ങളായി കണക്കാക്കുന്നു.
ഇത്തരം പരീക്ഷകളെല്ലാം, പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷ നടത്തുന്നവര്‍ക്കും ഒരേസമയം പ്രയോജനം ഉണ്ടാക്കുന്ന ഒരു രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് റൂട്ടര്‍ (router) എന്ന ഉപകരണം ഉണ്ടാക്കുന്ന സിസ്കോ കമ്പനിയെക്കുറിച്ച് ആലോചിക്കാം.
ഒരു സ്ഥാപനം ലക്ഷക്കക്കിനു രൂപ നല്കി ഈ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഇവ ഇന്‍സ്റ്റാള്‍ ചെയ്യാ ല്ം വാറന്റി കാലാവധിയില്ലെങ്കിലും ഇവ പരിപാലിക്കാനുള്ള ഉത്തരവാദിത്തം സിസ്കോയ്ക്കുണ്ട്. നിങ്ങളുടെ ടെലിവിഷന്‍, ഫ്രിഡ്ജ് കമ്പനികളില്‍നിന്നെല്ലാം നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഈസേവനം സിസ്കോ എങ്ങനെ നല്കുന്നുവെന്നു നോക്കാം.
സിസ്കോ അവരുടെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സര്ട്ടിഫിക്കേഷന് കോഴ്സ് തയ്യാറാക്കുന്നു. സിസിഎന്‍എ(CCNA) എന്ന അടിസ്ഥാന കോഴ്സ്മുതല് സിസി എന്‍പി, സിസിഐഇ എന്നീ രീതിയില്‍ വികസിക്കുന്ന ഈ കോഴ്സുകള്‍ ഐടി രംഗത്തു വരുന്ന വിദ്യാര്‍ഥി കള്‍ സ്വന്തം ചെലവില്‍ അഭ്യസിക്കുന്നു. തുടര്‍ന്ന് സിസ്കോയ് ക്ക് പണം നല്കി പരീക്ഷ എഴുതുന്നു. ഈ പരീക്ഷ വിജയിച്ച വ്യക്തികളെ സിസ്കോയുടെ വ്യാപാരികള്‍/ഏജന്‍സികള്‍ ശമ്പളം നല്കി അവരുടെ കമ്പനികളില്‍ ജോലിക്കെടുക്കുന്നു. അതായത് സിസ്കോയുടെ ചെലവില്‍ നടക്കേണ്ട കസ്റ്റമര്‍ സപ്പോര്‍ട്ട് പൂര്‍ണമായും സിസ്കോ കസ്റ്റമേഴ്സിന്റെ/വ്യാപാരി കളുടെ ചെലവില്‍ നടക്കുന്നു.
ഒറ്റനോട്ടത്തില്‍ സിസ്കോയും സിസ്കോ പരീക്ഷ പാസായ വ്യക്തിയും ചേര്‍ന്ന് സിസ്കോയുടെ ഉപയോക്താവിനെ മുതലെടുക്കുന്നു എന്നു തോന്നാമെങ്കിലും ടെലിവിഷന്‍ വില്‍പ്പനയുമായി നേരിട്ടു താരതമ്യപ്പെടെുത്താവുന്ന ഒന്നല്ല ഐടി വിപണി. എല്ലാ വന്‍കിട കമ്പനികള്‍ക്കും ഐടി ഡിവിഷന് ഉണ്ട്. ഈ ഡിവിഷനുകളില്‍ തെരഞ്ഞെടുക്കപ്പെടാന്‍ പറ്റിയ നല്ലൊരു മാനദണ്ഡം ഇത്തരം ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ഉള്ള അറിവാണ്. ഇതേ രീതിതന്നെയാണ് നെറ്റ്വര്‍ക്ക് ഓപറേറ്റിങ് സിസ്റ്റം (OS) വിപണിയിലുള്ള മൈക്രാസോഫ്റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ കമ്പനികളും വര്‍ച്വലൈസേഷന്‍ വിപണിയിലുള്ള വിഎംവെയര്‍ പോലുള്ള കമ്പനികളും തുടരുന്നത്.
ശരിയായ തലത്തില്‍ കാര്യങ്ങള്‍ നടപ്പാക്കിയാല്‍ ഇത്തരം പരീക്ഷകള്‍ ശരിക്കും മികവിന്റെ തെളിവുകളായി മാറേണ്ടവയാണ്. കാരണം മൈക്രാസോഫ്റ്റ് എന്ന കമ്പനിയുടെ ഉല്പന്നങ്ങളെ കുറിച്ച് അവര്‍തന്നെ നടത്തുന്ന പരീക്ഷ പാസാവുന്ന വരെ ആ രംഗത്തെ വിദഗ്ധരായി പരിഗണിക്കേണ്ടതാണ്. വിവിധ രാജ്യങ്ങളുടെ ഗവണ്മെന്റുകള് നടത്തുന്ന പരീക്ഷകളേക്കാള്‍ അംഗീകാരം ഐടി രംഗത്ത് ഇത്തരം സര്ട്ടിഫിക്കേഷനുകള്ക്കു ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം അംഗീകാരങ്ങള്‍തന്നെ പിന്നീട് ഈ ഗുണനിലവാര തകര്‍ച്ചയ്ക്ക് കാരണമായി. വളരെയധികം പേര് ഈ സര്ട്ടിഫിക്കേഷല്കള്ക്കുവേണ്ട ശ്രമിച്ചു തുടങ്ങിയപ്പോള്‍ മറ്റേതു രംഗവും എന്നപോലെ ഇതും വന്‍തോതില്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടു. ഇതോടെ പരീക്ഷ പാസാവാല്ള്ള കുറുക്കുവഴികളും ആള്‍മാറാട്ടം നടത്തിയുള്ള പരീക്ഷ നടത്തലും എല്ലാം ഈ പരീക്ഷകളിലും സര്‍വസാധാരണമായി. –
അതോടെ ഇത്തരം സര്ട്ടിഫിിക്കേഷന് ഉണ്ട് എന്നതുകൊണ്ടുമാത്രം ഒരാളുടെ വൈദഗ്ധ്യം നിര്‍ണയിക്കാനാവില്ല എന്ന അവസ്ഥ വന്നു. അതോടെ പ്രായോഗികജ്ഞാനം പരിശോധിക്കുന്ന അധികഭാരം കമ്പനികള്‍ക്കായി. ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് വരാനാഗ്രഹിക്കുന്ന വിദ്യാര്‍ഥി ശ്രദ്ധിക്കേണ്ട ആദ്യകാര്യങ്ങളിലൊന്ന് നിങ്ങള്‍ എഴുതിയെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ട്ടിഫിക്കേഷല്‍കള്‍ തെറ്റായ വഴിയിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കാതിരിക്കുക എന്നതാണ്. മറ്റു പലരും അങ്ങനെ ചെയ്യാറുണ്ടെങ്കിലും പ്രായോഗികതലത്തില്‍ പഠിച്ച് സ്വയം നേടിയെടുക്കുന്ന അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷല്‍കള്‍ തിരിച്ചറിയാന്‍ ഏതു കമ്പനികള്‍ക്കും സാധിക്കും. നിങ്ങളുടെ അറിവ് നിങ്ങളുടെ മുഖത്തെ ആത്മ വിശ്വാസം ആയി പ്രതിഫലിക്കപ്പെടുമ്പോള്‍ കമ്പനികള്‍ക്ക് അത് നിഷേധിക്കാനാവില്ല.
Get Qualified , Then get Certified
- #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു - February 14, 2020
- MR Vaccination Campaign - September 30, 2017
- VMware Virtualization Training Session - January 1, 2016
- - September 2, 2015
- Hub / Switch - October 31, 2014
- കെണിയൊരുക്കുന്ന വ്യാജ സെര്‍വറുകള്‍ - October 18, 2014
- ഇന്റര്‍നെറ്റിന് പുതിയ വിലാസം - October 18, 2014
- സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍ - October 18, 2014
- ഫേസ്ബുക്ക് ബാക്ക് അപ്പ് ചെയ്യാം - October 18, 2014
- ആപ്പുകൾ ആപ്പായി മാറുമ്പോൾ - October 18, 2014