Credit Card Checksum- അറിയേണ്ടതെല്ലാം

Category: General Articles 587 1

ക്രഡിറ്റ് കാർഡ് / ഡബിറ്റ് കാർഡ് നമ്പരുകളും മറ്റും പേയ്മെന്റ് ഗേറ്റ്‌‌വേകളിൽ എന്റർ ചെയ്യുമ്പോൾ ഒരക്കം തന്നെ തെറ്റിപ്പോയാൽ – തെറ്റായ ക്രഡിറ്റ് കാർഡ് നമ്പർ എന്നു കാണിക്കുന്നതെന്തുകൊണ്ടാണെന്ന് അറിയാമോ ? പേയ്മെന്റ് ഗേറ്റ്‌‌വേ കമ്പനിക്ക് നിങ്ങളുടെ കാർഡ് നമ്പർ അറിയാവുന്നതുകൊണ്ടോ ക്രഡിറ്റ് കാർഡ്‌ കമ്പനിയുടെ ഡാറ്റാബേസുമായി ഒത്തുനോക്കിയിട്ടോ മറ്റോ ആയിരിക്കുമോ?
എല്ലാ ക്രഡിറ്റ് / ഡബിറ്റ് കാർഡുകളുടേയും അവസാന അക്കത്തിലാണ്‌ സൂത്രം ഇരിക്കുന്നത്. ആ അവസാന അക്കത്തിനു പറയുന്ന പേരാണ്‌ ‘ ചെക് സം’ . ഇത് വെറും ഒരു നമ്പർ അല്ല. Luhn’s Algorithm അഥവാ Luhn’s Forumula യെ അടിസ്ഥാനമാക്കി ബാക്കിയുള്ള അക്കങ്ങളിൽ നിന്നും കണക്ക് കൂട്ടി എടുക്കുന്ന ഒരു നമ്പർ ആണ്‌ ഈ ചെക് സം. 1954 ൽ ഐ ബി എമ്മിലെ സയന്റിസ്റ്റ് ആയിരുന്ന ഹാന്സ് പീറ്റർ ലൂൺ ആണ്‌ ഈ സൂത്രപ്പണി കണ്ടുപിടിച്ചത്. കാർഡ് നമ്പരുകളും മറ്റും എവിടെയെങ്കിലും ചേർക്കുമ്പോൾ അബദ്ധവശാൽ അക്കങ്ങൾ മാറിപ്പോവുകയോ മറ്റോ ചെയ്താൽ അത് എളുപ്പത്തിൽ തുടക്കത്തിലേ‌ തന്നെ പരിശോധിക്കാൻ സഹായകമാകുന്ന ഈ ഫോർമുല പിന്നീട് പരക്കെ അംഗീകരിക്കപ്പെട്ടു. ക്രഡിറ്റ് കാർഡുകൾ, മൊബൈൽ ഫോൺ IMEI നമ്പർ, സോഷ്യൽ സെക്യൂരിറ്റി നമ്പരുകൾ, യുണീക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ തുടങ്ങി പലയിടത്തും ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വെബ് അപ്ലിക്കേഷനുകളിൽ ജാവാ സ്ക്രിപ്റ്റ് വഴിയും മറ്റും വളരെ എളുപ്പത്തിൽ ഈ ഫോർമുല ഉപയോഗിച്ച് കാർഡ് നമ്പർ എന്റർ ചെയ്യുമ്പോഴേ അതിൽ തെറ്റുണ്ടോ എന്ന് പരിശോധിച്ച് ഉപയോക്താക്കൾക്ക് മുന്നറീയിപ്പ് നൽകാനാകും.
സൂത്രവാക്യം :
അവസാന അക്കം ഒഴിച്ച് ഒന്നിടവിട്ട അക്കങ്ങൾ ഇരട്ടി ആക്കുക . ഇത്തരത്തിൽ ഇരട്ടിയാക്കുമ്പോൾ കിട്ടുന്ന സംഖ്യ രണ്ടക്കം ആണെങ്കിൽ അവയിലെ അക്കങ്ങളുടെ തുക വീണ്ടും എടുക്കുക. ഇത്തരത്തിൽ കിട്ടുന്ന അക്കങ്ങളുടെ ആകെ തുകയെ 9 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയുടെ ഒറ്റയുട് സ്ഥാനത്തെ അക്കം ആയിരിക്കും ‘ ചെക് സം’. (ചിത്രം നോക്കുക)

Author :  സുജിത് കുമാർ 

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

One thought on “Credit Card Checksum- അറിയേണ്ടതെല്ലാം

Add Comment