ഫേസ്ബുക്ക്‌ ബാക്ക് അപ്പ്‌ ചെയ്യാം

Category: Articles 290 0

എനിക്കൊരു പഴയ കമ്പ്യൂട്ടര്‍ കസ്റ്റമര്‍ ഉണ്ടായിരുന്നു , അദേഹം ആണ്  കുറച്ചു വര്ഷം മുന്‍പ്  നല്ല ഒരു ആശയം എന്റെ മുന്‍പില്‍ വെച്ചത് , എന്ത് കൊണ്ട് ഗൂഗിള്‍ എന്ന ആ ചെറിയ വെബ്‌ സൈറ്റ് അങ്ങ് Backup ചെയ്തു വ്വെച്ചു കൂടാ ,പിന്നെ ഈ സെര്‍ച്ച്‌ സമയത്ത് നെറ്റ് ഇല്ല എന്ന മിനകേട്‌ ഒഴിവാക്കാമല്ലോ എന്ന് !  ( അത് ശരിയാണല്ലോ എന്ന് തോന്നുന്നവര്‍ തുടര്‍ന്ന് വായിക്കണമെന്നില്ല കേട്ടോ )

 

ഗൂഗിള്‍ മൊത്തം ബാക്ക് അപ്പ്‌ ചെയ്തില്ലെങ്ങിലും ഈ സോഷ്യല്‍ നെറ്റ്വൊര്‌കിങ്ങ് കാലഘട്ടത്തില്‍  നിങ്ങളുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഒന്ന് ബാക്ക് അപ്പ്‌ ചെയ്തു വെയ്ക്കുന്നത്  നല്ലതല്ലേ ,  എത്രയോ സമയം എടുത്തു ടൈപ്പ് ചെയ്യ്ത ഫേസ് ബുക്ക്‌ നോട്ടുകള്‍ , സ്റ്റാറ്റസ് അപ്ഡേറ്റ് കള്‍ , കമന്റുകള്‍ , ഫോട്ടോ ആല്‍ബങ്ങള്‍ , അയ്യോ ഇതെല്ലാം വേണ്ടെന്നു വെച്ച് സക്കര്‍ ബെര്‍ഗ് പോയാലും നമ്മള്‍ക്ക് ഇതെല്ലാം വേണം ,  നാളെ നിങളുടെ പ്രൊഫൈല്‍ നഷടമാകുന്ന ഭീകരാവസ്ഥ വന്നാലും ഇതെല്ലാം സൂക്ഷിച്ചു വെച്ചാല്‍ അത്രെയെങ്ങിലും ആയി . ഇത് പുതിയ അറിവ് ഒന്നും അല്ല കേട്ടോ , പക്ഷെ ഫേസ് ബുക്ക്‌ ബാക്ക് അപ്പ്‌ ചെയ്യാം എന്ന് പറഞ്ഞു പെരുകുന്ന തട്ടിപ്പ് ആപ്പുകള്‍ കൂടി വരുന്നത് കൊണ്ട് എഴുതുന്നതാണ് . ഫേസ് ബുക്കില്‍ തന്നെ രണ്ടോ മുന്നോ മൗസ് ക്ലിക്കില്‍ നടക്കുന്ന കാര്യത്തിന് എന്തിനാ വല്ല ആപുകള്‍ക്കും തല വെയ്ക്കുന്നത് ?
വളരെ ലളിതം ആയ കാര്യങ്ങളെ ഇതിനു ചെയ്യാനുള്ളൂ ആദ്യ,ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഇന്റെ വലത്തേ വശത്ത് കാണുന്ന അക്കൗണ്ട്‌ സെറ്റിംഗ് ഓപ്ഷന്‍ എടുക്കുക , അതില്‍ ഡൌണ്‍ലോഡ് എ കോപ്പി ഓഫ് യു യുവര്‍ ഫേസ് ബുക്ക്‌ ഡാ റ്റ എന്ന  ഒപ്ഷോന്‍  ക്ലിക്ക് ചെയ്യുക ,
1-1024x511
താഴെ കാണുന്ന സ്ക്രീന്‍ വരുമ്പോള്‍ അതില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ഒന്ന് കൂടി എന്റര്‍ ചെയ്യുക ,
2
ബാക്ക് അപ്പ്‌ കുറച്ചു സമയം പിടിക്കും അത് കഴിയുമ്പോള്‍ നിങ്ങള്ക്ക് ഇ മെയില്‍ Notification  വരും .  കണ്ടില്ലെങ്ങില്‍ ജങ്ക് ബോക്സ്‌ കൂടെ ഒന്ന് നോക്കുക.
3
ഇ മെയിലില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫേസ് ബുക്ക്‌ ലോഗിന്‍ നടത്തി ഫുള്‍ ബാക്ക് അപ്പ്‌ ഒരു സിപ്‌ ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്യാം.
4
ഈ ഫയല്‍ പാസ്സ്‌വേര്‍ഡ്‌ protected ആയിരിക്കും . തുടര്‍ന്ന് ഫേസ്   ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കിയ കാലം മുതല്‍ ഇന്ന് വരെയുള്ള സകല മെസ്സേജ് കളും സ്റ്റാറ്റസ് അപ്ഡേറ്റ് കളും  ഫോടോ ആല്‍ബങ്ങളും നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തി , വേറെ ജോലി ഒന്നും ഇല്ലെങ്ങില്‍ അത് മുഴുവന്‍ നോക്കി കൊണ്ട് ഇരിക്കാം.
         ഇത് മുന്‍പ്  ചിന്തിക്കാത്ത കാര്യം ആയിരുനെങ്ങില്‍ ഒന്ന് ഷെയര്‍ ചെയ്തോളൂ  വേറെ ആര്കെങ്ങിലും കൂടെ പ്രയോജനം ചെയ്യും

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment