നിങ്ങളുടെ ഹാര്ഡ് ഡിസ്ക് അബദ്ധ വശാൽ ഡിലീറ്റ് ആയി എന്ന് കേട്ടാൽ വളരെ അധികം സന്തോഷം തോന്നുന്ന ഒരു വിഭാഗം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു . നിങ്ങളുടെ ശത്രുകളെ കുറിച്ച് അല്ല പറഞ്ഞത് , ഡാറ്റ recovery Experts എന്ന ഒരു വിഭാഗം സാങ്കേതിക വിദഗ്ധരെ ആണ് ഉദേശിച്ചത് . എങ്കിലും അത്യാവശ്യം ഉള്ള ഡാ റ്റ തിരിച്ചെടുക്കാൻ ഉള്ള കഴിവ് ഉള്ളവർ ഇത്തരം പ്രശ്ന ഘട്ടത്തിൽ നമുക്ക് ഒരു സഹായം ആയിരുന്നു .
പുതിയ വാർത്ത എന്താണ് എന്ന് വെച്ചാൽ ഇത്തരം ഡാ റ്റ തിരിച്ചെടുക്കൽ പ്രക്രിയകൾ ഏതാണ്ട് അസാധ്യം ആകുകയോ അല്ലെങ്ങിൽ അതി സങ്കീർണം ആയി മാറുകയോ ചെയ്യാൻ പോവുകയാണ് എന്നതാണ് . പരമ്പരാഗത mechanical ഹാര്ഡ് ഡിസ്ക് കൾക്ക് പകരം SSD ഡ്രൈവുകൾ കൂടുതൽ പ്രചാരത്തിൽ ആവുന്നതോടെ ആണ് ഇത് സംഭവിക്കുക .
ഒരു ഡാറ്റ recovery സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡാറ്റ തിരിച്ചെടുക്കാൻ പറ്റിയിരുന്നത് നിങ്ങൾ നശിപിച്ചു കളയുന്ന ടാറ്റ പുതിയ ഫയൽ കൾ വരുന്ന വരെ അവിടെ തന്നെ ഉണ്ടാവും എന്ന ലളിതമായ തത്വത്തിൽ ആയിരുന്നു . എന്നാൽ SSD ഡ്രൈവ് കളിൽ ഇത് സാധ്യം അല്ല .
TRIM എന്ന സാങ്കേതിക വിദ്യ യും Garbage കളക്ടർ എന്ന കഴിവും കൂടെ ചേർന്ന് നിങ്ങൾ ഡിലീറ്റ് ചെയ്യുന്ന ഫയൽ കൾ , ഫോർമാറ്റ് ചെയ്ത ഡ്രൈവുകൾ എന്നിവയിലെ ഡാറ്റ ഏതാനും മിനിറ്റുകൾ ക്ക് ഉള്ളിൽ പൂര്ണമായും തുടച്ചു നീക്കും .
ഈ ഡാറ്റ കൾ പിന്നീടു തിരിച്ചെടുക്കൽ ഏതാണ്ട് അസാധ്യം ആവും എന്നതിനാൽ നിയമ ആവശ്യങ്ങൾ അടക്കം ഉള്ള ടാറ്റ recovery സാഹചരങ്ങൾ കുറച്ചു കാലത്തിനു ഉള്ളിൽ പൂർണമായും മാറി മറിയും. ഈ ആവശ്യത്തിനായി പുതിയ ചില ഹാർഡ്‌വെയർ ടൂളുകൾ വി കസിക്ക പെടുന്നുണ്ട് എങ്കിലും പഴയ പോലെ ലളിതം ആയിരിക്കില്ല്ല കാര്യങ്ങൾ എന്നര്ഥം.
കൂടുതൽ വായനയ്ക്ക് : https://belkasoft.com/en/why-ssd-destroy-court-evidence
ഈ അറിവ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്തിക്കുമല്ലോ : ചർച്ചകൾ സ്വാഗതം ചെയ്യുന്നു
- COVID 19 & You - April 27, 2021
- New Youtube Series in Malayalm on Computer History - February 18, 2021
- ഒരു കോടാലി കഥ - September 25, 2017
- ഡാറ്റ Recovery യുടെ കാലം കഴിഞ്ഞുവോ - August 24, 2017
- Facebook Video Auto play - October 14, 2015
- Windows 2003 End of life - June 19, 2015
- Now whatsapp on PC – Really !! - January 22, 2015
- The other Folder - January 10, 2015
- iBall 3G 6095-D20 Tablet basic Review in Malayalam - January 1, 2015
- Product Review on Cyber Malayalam - January 1, 2015