Now whatsapp on PC – Really !!

Category: News 5,085 15

അങ്ങനെ നാളുകൾ ആയി whatsapp പ്രേമികൾ കൊതിച്ചിരുന്ന ഒരു കാര്യം യാഥാർഥ്യം ആയി , ഇനി മുതൽ നിങ്ങളുടെ ഫോണിൽ കൂടാതെ വെബ്‌ client വഴിയും whatsapp ഉപയോഗിക്കാം . ഇതേ കാര്യം സാധിക്കാൻ ആയി പല തല തിരിഞ്ഞ വഴികളിൽ കൂടെ പോയി കമ്പ്യൂട്ടറിൽ മുഴുവൻ spyware കയറ്റി ഒരു പരുവം ആക്കിയവര്ക്ക് വേണ്ടി ഇപ്പോൾ ഇതാ offcial ആയി തന്നെ വെബ്‌ client അവതരിച്ചിരിക്കുന്നു .

ചെയ്യേണ്ടത് ഇത്ര മാത്രം , നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും  https://web.whatsapp.com/  എന്ന വെബ്‌ സൈറ്റ് അഡ്രസ്‌ ഇൽ പോകുക , അവിടെ ഒരു Q R കോഡ് ഉണ്ടാവും ,

whatsapp-cybermalayalam

 

അത് നിങ്ങളുടെ ഫോണിലെ whatsapp അപ്ലിക്കേഷൻ വഴി സ്കാൻ ചെയ്യുക , whatsapp ഇന്റെ ഏറ്റവും പുതിയ വെർഷൻ തന്നെ വേണം കേട്ടോ ഇതിനു , പിന്നെ തല്ക്കാലം ഐ ഫോണ്‍ ഇൽ ഈ സേവനം ലഭ്യം അല്ല .

whatsappweb-1

 

മുകളിൽ  കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിൽ ഒരു കോഡ് QR reader  വരും , അത് ഉപയോഗിച്ച്  വെബ്‌ പേജിൽ കണ്ട QR കോഡ് സ്കാൻ ചെയ്യുക

whatsapp-cybermalayalam-1

അതോടെ നിങ്ങളുടെ ഫോണും വെബ്‌ client  ഉം തമ്മിൽ sync  ആവുകയും whatsapp വെബ്‌ ബ്രൌസർ ലേയ്ക്ക് ലോഡ് ആവുകയും ചെയ്യും

whatsapp
പിന്നെ ഓർക്കേണ്ട കാര്യം ഇത് ഒരു വെബ്‌ client ആണ് ഒരു അപ്ലിക്കേഷൻ അല്ല എന്നത് ആണ് . മാത്രം അല്ല ഈ cleint വർക്ക്‌ ചെയ്യണം എങ്കിൽ തുടർന്നും നിങ്ങളുടെ ഫോണ്‍ ഇൻറർനെറ്റിൽ ആക്റ്റീവ് ആയിരിക്കണം .

നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഇല നിന്നും മറ്റൊരു കമ്പ്യൂട്ടറി ലേയ്ക്ക് മാറിയാൽ അവിടെയും ഈ പ്രക്രിയ ആവർത്തിക്കണം ,

ബിസിനസ്‌ രംഗത്തും , ഗ്രൂപ്പ്‌ മാനേജ്‌മന്റ്‌ നും ഒക്കെ whatsapp  ഉപയോഗിക്കുന്നവര്ക്ക് ഇത് ഒരു അനുഗ്രഹം ആയിരിക്കും

ഈ അറിവ് ഷെയർ ചെയ്തു കൂടുതൽ പേരിൽ  എത്തിക്കുമല്ലോ 

 

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

15 thoughts on “Now whatsapp on PC – Really !!

  1. Usama Shihabudeen

    അതെ, വലിയ ഒരു അനുഗ്രഹം തന്നെയാണ്. എത്ര നേരാമാന്ന് വെച്ചാ ഫോണില്‍ ടൈപ്പ് ചെയ്യുക. വാട്ട്സാപ്പ് ദിവസവും ഉപയോഗിക്കുന്നവരുടെ സമയം ഒരുപാട് ലാഭിക്കാം ഈ മാറ്റം കൊണ്ട്. എന്തായാലും വാട്ട്സാപ്പ് പ്ലസ് എന്ന തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ച് അവരുടെ നിയമങ്ങള്‍ തെറ്റിച്ച് ബ്ലോക്ക് വാങ്ങിയ ഹതഭാഗ്യര്‍ക്കായി ഒരു നിമിഷം മൗനം ആചരിക്കാം… 😀

    Reply
  2. Sreelal SK Parippally

    Enthina itrayum kashtappedunnathu? Blue Staks app player undallo

    Reply
  3. Kishor Jacob

    I have tried it. But Whatsapp in my Windows Phone not showing the option to scan QR… 🙁 And it is says I am using latest version 🙁

    Reply
  4. Sreelal SK Parippally

    Shyamlal T Pushpan Who told you whatsapp is going to disable thirdparty service. They need more users only.

    Reply

Add Comment