നിങ്ങളിൽ എത്ര പേർ ഫേസ് ബുക്ക് മെസ്സേജ് ഇന്ബോക്സ് ലെ അദർ എന്ന ഫോൾഡർ ക്ലിക്ക് ചെയ്യാറുണ്ട് ? അഥവാ അങ്ങനെ ഒരു ഫോൾഡർ ഉണ്ട് എന്ന് എത്ര ഫേസ്ബുക്ക് പ്രേമികൾക്ക് അറിയാം ?
നിങ്ങൾക്കായി പലരും അയയ്ക്കുന്ന പല മെസ്സേജ്ഉം ഫേസ്ബുക്ക് അതിന്റെ സ്പാം ബ്ലോക്കിംഗ് പോളിസി യുടെ ഭാഗമായ ഈ other പെട്ടിയിൽ ആയിരിക്കും വീനിട്ടുണ്ടാവുക ,
നിങ്ങളുടെ ഇമെയിൽ സ്പാം ഫോൾഡർ പോലെ അത്ര കാര്യക്ഷമം അല്ല ഈ other ഫോൾഡർ , അത് കൊണ്ട് പലപ്പോഴും സ്പാം മെസ്സേജ് inbox ലും വേണ്ട മെസ്സേജ് other പെട്ടിയിലും ആയിരിക്കും ഉണ്ടാവുക ,
ഈ അദർ എന്നത് നമ്മളെ സ്പാമിൽ നിന്നും രക്ഷിക്കാൻ ഉള്ള ശ്രമം മാത്രം അല്ല , ഫേസ് ബുക്ക് ഇന് കുറച്ചു കാശ് കിട്ടാനുള്ള വഴി കൂടെയാണ് , അതായതു നിങ്ങൾ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് ഒരു മെസ്സേജ് അയയ്ക്കുമ്പോൾ നിങ്ങള്ക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും , ഈ മെസ്സേജ് അദർ ഫോൾഡർ ഇൽ മാത്രമേ deliver ചെയ്യാനാവൂ എന്ന് , മാത്രമല്ല കുറച്ചു കാശ് ഇപ്പോൾ കൊടുത്താൽ നേരെ ഇൻബൊക്സ് ഇൽ ഏത്തിക്കാം എന്ന്. അതായതു കാശു കൊടുത്താൽ സ്പാം സ്പാം അല്ലാതെ ആവും എന്നർഥം.
അത് കൊണ്ട് ഇപ്പോൾ തന്നെ നിങ്ങളുടെ അദർ മെസ്സേജ് ഒന്ന് തുറന്നു നോക്ക് . ഇത് ഞാൻ പറഞ്ഞു ആണ് അറിഞ്ഞത് എങ്കിൽ ഒന്ന് താഴത്തെ ഷെയർ ബട്ടണ് ക്ലിക്ക് ചെയ്തോളു , കുറച്ചു പേർ കൂടി അറിഞ്ഞോട്ടെ , ഞാൻ ഒരു മെസ്സേജ് അയച്ചിട്ട് അവൻ തിരിഞ്ഞു നോക്കിയില്ല എന്നും പറഞ്ഞു ആരെങ്കിലും ഇരിപ്പുണ്ടാകും
- COVID 19 & You - April 27, 2021
- New Youtube Series in Malayalm on Computer History - February 18, 2021
- ഒരു കോടാലി കഥ - September 25, 2017
- ഡാറ്റ Recovery യുടെ കാലം കഴിഞ്ഞുവോ - August 24, 2017
- Facebook Video Auto play - October 14, 2015
- Windows 2003 End of life - June 19, 2015
- Now whatsapp on PC – Really !! - January 22, 2015
- The other Folder - January 10, 2015
- iBall 3G 6095-D20 Tablet basic Review in Malayalam - January 1, 2015
- Product Review on Cyber Malayalam - January 1, 2015