IT Finishing School – ഇന്‍ഫ്രാ സ്‌ട്രക്‌ച്ചര്‍ മാനേജ്‌മെന്റ്‌ കോഴ്‌സുകള്‍വഴി.-Part-1

Category: Articles 755 0

 

ഐ.റ്റി Infra രംഗത്തെ സര്‍ട്ടിഫിക്കേഷനുകളേയും അവ
നല്‍കുന്ന തൊഴിലവസരങ്ങളേയും കുറിച്ചുളള ഒരു അടിസ്ഥാന ചര്‍ച്ചയാണ്‌ ഈ ലേഖനം   ലക്ഷ്യമിടുന്ന ത്‌.

അറിവിന്റെ വ്യാപനത്തിന്‌ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഈ നവമാധ്യമകാലഘട്ടത്തിലും ഒരു പ്രത്യേകവിഷയത്തെക്കുറിച്ച്‌ ആഴത്തിലുളള പഠനങ്ങള്‍ കുറഞ്ഞു വരുന്ന പ്രവണത കാണാറുണ്ട്‌. അറിവ്‌ എന്ന ത്‌ ഒരു വിപണി ഉല്‍പന്ന മായി വില്‍ക്കപ്പെടുന്ന ഈ കാലഘട്ടത്തിലും അതിന്റെ ശരിയായ തിരഞ്ഞെടുക്കല്‍ സാധ്യമാക്കുന്ന ചൂണ്ടുപലകകളുടെ അഭാവമുണ്ട്‌ അത്തരം ഒരു ദിശാസൂചിക ആവാനു ളള ഒരു ശ്രമമാണ്‌ ഈ ലേഖനം.

ഇത്‌ ഒരു സമഗ്ര പഠനമല്ല ഐ.റ്റി ഇന്‍ഫ്രാ രംഗത്തെ തൊഴില്‍ മേഖലയെ മാത്രം പരാമര്‍ശിക്കുന്ന ഒരു ലേഖനമാണ്‌. ഈ രംഗത്ത്‌ താല്‍പര്യമുളളവര്‍ക്ക്‌ പ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ സമര്‍പ്പിക്കുന്നു

IT Finishing School – ഇന്‍ഫ്രാ സ്‌ട്രക്‌ച്ചര്‍ മാനേജ്‌മെന്റ്‌ കോഴ്‌സുകള്‍വഴി.
കംപ്യൂട്ടറുകള്‍ തൊഴിലില്ലായ്‌മ ഉണ്ടാക്കും എന്ന കരുതി അകറ്റി നിര്‍ത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു  എന്നു പുതിയ തലമുറ വിശ്വസിക്കാത്ത കാലഘട്ടത്തിലാണ്‌ നമ്മള്‍ ജീവിക്കുന്ന ത്‌. സാങ്കേതിക  വിദഗ്‌ദ്ധര്‍ എന്ന അര്‍ക്കത്തില്‍ പൊതുവേ പ്രയോഗിച്ചിരുന്ന Techies എന്ന വാക്ക്‌ IT-  വിദഗ്‌ദ്ധരെ മാത്രം ഉദ്ദേശിച്ച്‌ പ്രയോഗിക്കുന്ന ഒരു കാലമാണിത്‌.

അതുകൊണ്ട്‌ തന്നെ  IT രംഗത്തെ തൊഴില്‍ പ്രവണതകളെക്കുറിച്ച്‌ ഒരു പൊതു അവലോകനം നടത്തുകയാണ്‌ ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്ന ത്‌. IT മേഖലയിലെ പഠനത്തിന്റെയും ജോലിയുടെയും പ്രത്യേകതകളിലൊന്ന്  ഈ രംഗത്തേയ്‌ക്കുവേണ്ടി സാങ്കേതികമായി പഠനം നടത്തിവന്ന വ്യക്തികളെപോലെ തന്നെ മറ്റു രംഗത്ത്‌ പഠനം നടത്തിയവര്‍ക്കും കുറഞ്ഞ കാലയളവിലുളള കോഴ്‌സുകളിലൂടെ ഈ രംഗത്തേയ്‌ക്ക്‌വരാം എന്നുള്ള താണ്‌ അതായത്‌ IT  എന്ന ത്‌ മൊത്തമായി ഒരു Finishing School ആയി മാറുന്ന അവസ്ഥയാണിത്‌. സാങ്കേതികരംഗത്ത്‌ B-Tech, M-Tech, BCA, MCA  ബിരുദധാരികളോളം ശമ്പളവും ജോലിയിലെ മികവും ഒരു ശരാശരി +2 ക്കാരനു ം സാധാരണ ബിരുദ്ധധാരിക്കും ലഭിക്കുന്ന അവസ്ഥയാണിത്‌. കംപ്യൂട്ടര്‍ രംഗത്തെ ജോലികളുടെ പ്രശ്‌നം പുറത്ത്‌ നിന്ന ്‌ നോക്കുന്ന വര്‍ക്ക്‌ ഇതിലുളള വ്യത്യാസങ്ങള്‍ അറിയില്ല എന്ന താണ്‌ മാത്രമല്ല ,വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ട്‌, ജോലി സ്ഥിരതഇല്ല തുടങ്ങിയ ആരോപണങ്ങളെല്ലാം ഈ രംഗത്ത്‌ സ്ഥിരം ഉയര്‍ന്ന ു കേള്‍ക്കുന്ന താണ്‌ എന്ന ാല്‍ ഏത്‌ Professional  രംഗത്തും ഉളള വെല്ലുവിളികള്‍ മാത്രമാണ്‌ IT  രംഗത്തും ഉളളത്‌ സ്വന്തം കഴിവില്‍ വിശ്വാസമുളള ഒരു പ്രാഫഷണലിന്‌ ജോലിസ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ ഒരു വെല്ലുവിളി ആവാറുമില്ല.

അത്ര ലളിതമായ തരംതിരിവുകള്‍ക്കു വഴങ്ങുന്ന തല്ല IT  രംഗത്തെ ജോലികള്‍. എന്ന ിലും ഈ ചര്‍ച്ചയുടെ കാഴ്‌ചപാടില്‍ IT  രംഗത്തെ ജോലികളെ നമുക്ക്‌ രണ്ടായി തിരിക്കാം. ഡിസൈനര്‍ തലത്തിലുളളതും Implementor  തലത്തിലുളളതും എന്ന്

. ഡിസൈനര്‍

ഹാര്‍ഡ്‌ വെയര്‍, സോഫ്‌റ്റ്‌ വെയര്‍, നെറ്റ്‌വര്‍ക്ക്‌ രംഗത്തെല്ലാം ഡിസൈനര്‍ തലത്തിലുളള ജോലികള്‍ ഈ രംഗത്ത്‌ ആഴത്തില്‍ അറിവുളളവര്‍ക്കും ഈ മേഖലയില്‍ ഉയര്‍ന്ന യോഗ്യതകള്‍ ഉളളവര്‍ക്കായി കരുതിയിരിക്കുന്ന വയുമാണ്‌
ഹാര്‍ഡ്‌ വെയര്‍ ഡിസൈനര്‍, സോഫ്‌റ്റ്‌ വെയര്‍ ഡെവലപ്പര്‍, Tester, നെറ്റ്‌വര്‍ക്ക്‌ പ്രാഗ്രാമര്‍ തുടങ്ങിയ മേഖലകളെല്ലാം കഠ മേഖലയില്‍ ഉയര്‍ന്ന ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ഉളളവരുടെ മേഖലയാണ്‌ .ഇതിന്‌ അപവാദങ്ങള്‍ ഇല്ലെന്ന ല്ല, എന്നാ ലും സാധാരണ വിദ്യാര്‍ക്കികള്‍ക്കായുളള IT Finishing School ചര്‍ച്ചയില്‍ നമുക്ക്‌ ഇവയെ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

Implementer 

ഡിസൈനര്‍ നിര്‍മ്മിക്കുന്ന / ഡിസൈന്‍ ചെയ്യുന്ന ഉല്‍പ്പന്ന ങ്ങളെ ഉപഭോക്താവിനായി Implement ചെയ്യുക എന്ന താണ്‌ ഈ മേഖല. ഒരു ഡിസൈനറോളം വെല്ലുവിളി നേരിടേണ്ടി വരില്ലെന്ന ിലും ഈ രംഗത്ത്‌ ഉല്‍പ്പന്ന ങ്ങളുടെയും സോഫ്‌റ്റ്‌വെയറുകളുടെയും സങ്കീര്‍ണത കാരണം ഒരു End User ക്ക്‌ ഇവ നേരിട്ടു ചെയ്യാന്‍ സാധ്യമല്ല അതുകൊണ്ട്‌ തന്ന െ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിങ്ങ്‌, സോഫ്‌റ്റ്‌വെയര്‍ മേഖലകളില്‍ Implemenation രംഗത്ത്‌ വന്‍ തൊഴില്‍ അവസരങ്ങളുണ്ട്‌ വ്യക്തമായ കാഴ്‌ചപ്പാടോടെ പഠനം നടത്തിയാല്‍ ഒരു ഡിസൈനര്‍ക്ക്‌ ഈ രംഗത്ത്‌ കിട്ടുന്ന തിന്‌ കിടപിടിക്കുന്ന സാമ്പത്തികമെച്ചം ഉണ്ടാക്കാന്‍ പറ്റിയ മേഖലയാണിത്‌.

 

അടിസ്ഥാന യോഗ്യതകള്‍

നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക്‌ ഈ രംഗത്തെ അറിവുമായി നേരിട്ടു ബന്ധമില്ല എന്ന് ആദ്യം സൂചിപ്പിച്ചിരുന്ന്നു എന്ന ാല്‍ മറ്റെല്ലാ സാഹചര്യങ്ങളും ക്വാളിഫിക്കേഷനു കളും തുല്യമായി വരുന്ന രണ്ടു ഉദ്യോഗാര്‍ഥി കളില്‍ ഉയര്‍ന്ന അടിസ്ഥാന വിദ്യാഭ്യാസം ഉളളവര്‍ക്ക്‌ മേല്‍കൈ ഉണ്ടാവും എന്ന് മറക്കരുത്‌.

അതുകൊണ്ട്‌ IT പഠനത്തോടൊപ്പം നിങ്ങളുടെ വേണ്ടെന്നു വച്ച ഡിഗ്രി പഠനവും എഴുതി എടുക്കാനു ളള പരീക്ഷകളും എല്ലാം മുഴുമിപ്പിക്കാന്‍ മറക്കരുത്‌. IT രംഗത്ത്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന തു മുതല്‍ നെറ്റ്‌ വര്‍ക്ക്‌ മാനേജ്‌മെന്റ്‌, Storage  മാനേജ്‌മെന്റ്‌, ഡേറ്റാബേസ്‌ മാനേജ്‌മെന്റ്‌, തുടങ്ങിയ കാര്യങ്ങള്‍ വരെയുളള സേവനമേഖലയെ പൊതുവേ IT Infrastructure Management ന്ന്  അറിയപ്പെടുന്ന ു .

ഈ രംഗത്തെ തൊഴിലുകളുടെ പൊതുവേയുളള മെച്ചങ്ങളില്‍ ഒന്ന് ഐ.റ്റി മാന്ദ്യം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വാക്കുകള്‍ ബാധിക്കാത്ത മേഖലയാണിത്‌ എന്ന താണ്‌ അതായത്‌ മാന്ദ്യത്തിന്റെ കാലത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും  ഒഴിവാക്കാന്‍ കമ്പനികള്‍ക്കു സാധിക്കില്ലല്ലോ. IT Infra മേഖലയിലേയ്‌ക്ക്‌ കടന്ന ുവരാന്‍ ഒരു വിദ്യാര്‍ക്കിക്ക്‌വേണ്ട അടിസ്ഥാന കഴിവുകള്‍ എന്തൊക്കെ എന്നു  നോക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ ഔപചാരിക വിദ്യാഭ്യാസം അല്ല ഇതില്‍ മുഖ്യമായ കാര്യം എന്നാല്‍ നിങ്ങളുടെ വിദ്യാഭ്യാസ കാലത്ത്‌ നിങ്ങള്‍ നേടിയ പലഅറിവുകളും ഈ മേഖലയിലും പ്രയോജനം ചെയ്യും.

 

ഒരു പുതിയ    സാങ്കേതിക  വിദ്യയെ ഉള്‍ക്കൊളളാനും അടിസ്ഥാന തലം മുതല്‍  അവ സ്വാംശീകരിക്കാനും  ഉളള കഴിവ്‌.

ആഴത്തിലും പരപ്പിലുമുളള വായനാശീലം ഈ മേഖലയ്‌ക്ക്‌ തികച്ചും അഭിലഷണീയമാണ്‌ ക്ലാസ്സുകളില്‍ കിട്ടുന്ന അറിവിന്‌ അതീതമായി പുസ്‌തകങ്ങളില്‍ നിന്നും Internet Siteകളില്‍ നിന്നും കിട്ടുന്ന അറിവിന്‌ ഇവിടെ വളരെ പ്രസക്തിയുണ്ട്‌ മാത്രമല്ല അനു ദിനം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയില്‍ അറിവിനെ ദിനംപ്രതി പുതിയതാക്കി നിര്‍ത്താന്‍ ഇത്‌ ആവശ്യവുമാണ്‌

മാറിവരുന്ന സാഹചര്യങ്ങളില്‍ ഈ രംഗത്തേയ്‌ക്ക്‌ യോഗ്യമായ ഔപചാരിക വിദ്യാഭ്യാസ പദ്ധതികളും കടന്നുംവരുന്നുംണ്ട്‌ എന്നാല്‍ വിപണിയുടെ മാറിവരുന്ന സാഹചര്യങ്ങള്‍ക്ക്‌ അനു സൃതമായി പാഠ്യ പദ്ധതി പരിഷ്‌കരണം നടത്താതെ വരുന്ന തുകൊണ്ട്‌ പഠന കാലത്തു കിട്ടുന്ന അറിവുകളും തൊഴില്‍ മേഖലയിലെ അറിവുകളും തമ്മില്‍ ഒരു വിടവു നിലനില്‍ക്കുകയും അതു നികത്താന്‍ മറ്റു തൊഴില്‍ അധിഷ്‌ഠിത കോഴ്‌സുകള്‍ ആവശ്യമായി വരികയും ചെയ്യും BSC-IT, Btech-IT, CHM Diploma  തുടങ്ങിയ കോഴ്‌സുകളെല്ലാം തത്വത്തില്‍ ഈ രംഗത്തേയ്‌ക്കുളള ചവിട്ടുപടികളാണെന്ന ിലും പ്രായോഗിക തലത്തില്‍ അവ മറ്റേതൊരു ബിരുദ കോഴ്‌സുകള്‍ക്കും തുല്യമായി തീരുന്ന അവസ്ഥയാണ്‌ കാണുന്നത്‌ .

ഔപചാരിക വിദ്യാഭ്യാസത്തേക്കാള്‍ ഉപരി ഈ മേഖലകളില്‍ തൊഴിലധിഷ്‌ഠിതമായ അറിവുകളും ആ അറിവുകളുടെ തെളിവായി അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനു കളു മാണ്‌ പരിഗണിക്കപ്പെടുന്ന ത്‌.

അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനു കള്‍

അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനു കളുടെ മെച്ചം അവ ഒരു പ്രത്യേക രാജ്യത്തെ പാഠ്യപദ്ധതിയുടെ കെട്ടുപാടുകളില്‍ നില്‍ക്കാതെ നിങ്ങളുടെ അറിവിന്റെ അംഗീകാരം ആയി മാറുന്നു എന്ന താണ്‌ മാത്രമല്ല ഈ രംഗത്ത്‌ ഉളള ഉല്‍പ്പന്ന ങ്ങളുടെയും സേവനദാതാക്കളുടെയും നേരിട്ടുളള സര്‍ട്ടിഫിക്കേഷനു കള്‍ ആയതുകൊണ്ട്‌ ആ ഉല്‍പന്ന ങ്ങളുടെ ഉപയോഗത്തെക്കുറിച്ചുളള ആഴത്തിലുളള അറിവ്‌ പ്രദാനം ചെയ്യുകയും ചെയ്യുന്നും എന്ന ാല്‍ മറ്റെല്ലാ മേഖലയിലേയും പോലെതന്ന െ ഇവിടെയും വ്യക്തമായ കാഴ്‌ചപാടുകളോടെ തിരഞ്ഞെടുപ്പു നടത്തിയാലേ ഈ രംഗത്തെ മികച്ച ജോലികള്‍ നേടാനാവൂ. ഈ രംഗത്തെ തൊഴില്‍ അവസരങ്ങളിലേയ്‌ക്ക്‌ ക്രമാനു ഗതമായ പഠനത്തിലൂടെ എത്തിച്ചേരാന്‍ നിങ്ങളെ സഹായിക്കുന്ന പഠന പദ്ധതികളെക്കുറിച്ചും അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനു കളെക്കുറിച്ചും ഉളള ഒരു സമഗ്രമായ അവലോകനം ആണ്‌ ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്ന ത്‌. ഈ രംഗത്ത്‌ ഉളള പ്രവണതകളെക്കുറിച്ചുളള ഒരു തുറന്ന ചര്‍ച്ചയും ഈ ലേഖനത്തിന്റെ ലക്ഷ്യമാണ്‌.

 

Vendor based or Vender Independent ?

ആദ്യമായി നമുക്ക്‌ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ മേഖലയിലുളള സര്‍ട്ടിഫിക്കേഷനു കളുടെ ഒരു അവലോകനം ആവാം ഈ രംഗത്തെ സര്‍ട്ടിഫിക്കേഷനു കളുടെ പ്രവണത ആദ്യം തിരിച്ചറിഞ്ഞതും അത്‌ തുടങ്ങിവെച്ചതും Novell  എന്ന കമ്പനിയാണ്‌ നെറ്റ്‌വര്‍ക്ക്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം  രംഗത്ത്‌ 70 കളുടെ അവസാനം മുതല്‍ സജീവമായിരുന്ന നോവല്‍ എന്ന കമ്പനി അവരുടെ Netware  എന്ന ഓപ്പറേറ്റിങ്ങ്‌ സിസ്റ്റംത്തിനു വേണ്ടിയാണ്‌ പരീക്ഷകള്‍ തുടങ്ങിയത്‌ . Certified Novell Admin  ഉം Certified Novell Engineer  ഉം ഒക്കെ ഒരു കാലത്തെ ഏറ്റവും വിലപിടിച്ച അംഗീകാരങ്ങളായിരുന്നു  എന്നാല്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ രംഗത്തുനിന്ന്  നോവല്‍ പുറകോട്ട്‌ പോയതോടെ അവയുടെ പ്രസക്തി നഷ്‌ടപ്പെടുകയാണ്‌ ഉണ്ടായത്‌. എന്നാലും സര്‍ട്ടിഫിക്കേഷനു കളുടെ പ്രസക്തി മറ്റു കമ്പനികള്‍ക്ക്‌ മനസ്സിലാവാന്‍ Novell ന്റെ ഈ രംഗത്തെ വിജയം സഹായിച്ചു.

തുടര്‍ന്നInter – networking രംഗത്തെ എക്കാലത്തെയും മികച്ച കമ്പനിയായ Ciso  അവരുടെ CCIE  സര്‍ട്ടിഫിക്കേഷനു മായി രംഗത്തെത്തി തുടക്കക്കാര്‍ക്ക്‌ സന്ന ല്‍പ്പിക്കാനാവാത്ത വിധത്തിലുളള സന്ന ീര്‍ണ്ണതകളുളള CCIE ആയിരുന്ന Ciscoയുടെ ആദ്യ സര്‍ട്ടിഫിക്കേഷന്‍ . നെറ്റ്‌വര്‍ക്കിങ്ങ്‌ രംഗത്ത്‌ വര്‍ഷങ്ങായി ജോലി ചെയ്യുന്ന വര്‍ക്ക്‌ അവരുടെ പ്രാഗല്‍ഭ്യം തെളിയിക്കാനു ളള ഒരു സര്‍ട്ടിഫിക്കേഷന്‍ ആയിട്ടാണ്‌ Cisco  ഇത്‌ മുന്ന ില്‍ കണ്ടത്‌ അതിനു ശേഷം വളരെ കാലത്തിനു ശേഷമാണ്‌ ഒരു സാധാരണ വ്യക്തിക്ക്‌ പഠിച്ച്‌ എഴുതാവുന്ന തലത്തില്‍ ലഘൂകരിക്കപ്പെട്ട സര്‍ട്ടിഫിക്കേഷനു കള്‍ വന്ന ത്‌ CCNA , CCNP  തുടങ്ങിയ സര്‍ട്ടിഫിക്കേഷനു കളിലൂടെയാണ്‌ അടിസ്ഥാന തലത്തിലേയ്‌ക്ക്‌ താഴാന്‍ ഇശരെീ തയ്യാറായത്‌ 1993 ല്‍ ആണ്‌ Cisco അവരുടെ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷകള്‍ തുടങ്ങിയത്‌ തുടര്‍ന്ന ്‌ നോവലിന്റെ സര്‍ട്ടിഫിക്കേഷനു കള്‍ക്ക്‌ മറുപടിയായി മൈക്രാ സോഫ്‌റ്റിന്റെ MCSE സര്‍ട്ടിഫിക്കേഷനു കള്‍ 1993 കാലഘട്ടത്തില്‍ തന്ന െ രംഗത്തെത്തിWindows NT OS കള്‍ പ്രചാരണത്തിലാവുന്ന മുറയ്‌ക്ക്‌ ഈ സര്‍ട്ടിഫിക്കേഷനു കളുടെ പ്രചാരവും വര്‍ദ്ധിച്ചു. തുടര്‍ന്ന ്‌ എല്ലാ കമ്പനികളും ഇത്തരം സര്‍ട്ടിഫിക്കേഷനു കളുടെ പ്രസക്തി തിരിച്ചറിയുകയും അവരവരുടെ ഉല്‍പ്പന്ന ങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കാനു ളള എളുപ്പ മാര്‍ഗം  എന്ന നിലയ്‌ക്ക്‌ ഇത്തരം സര്‍ട്ടിഫിക്കേഷനു കള്‍ കൊണ്ടുവരുകയും ചെയ്‌തു. ഇത്തരം സര്‍ട്ടിഫിക്കേഷനു കളുടെ ഒരു പൊതുവായ പ്രവണത എല്ലാ സര്‍ട്ടിഫിക്കേഷനു കളും ഓരോ  ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടിയിട്ടാണ്‌ എന്ന താണ്‌ .

അവ ഹാര്‍ഡ്‌വെയറോ ഓപ്പറേറ്റിങ്ങ്‌ സില്ലങ്ങളോ സേവനങ്ങളോ ആവട്ടെ അവരുടെ ഉല്‍പ്പന്ന ത്തിന്റെ മഹത്വം മാത്രം പറയുന്ന താണ്‌ എന്ന ്‌ വ്യക്തമാണ്‌. ഇതില്‍ നിന്ന ും മാറിയുളള ഒരു സര്‍ട്ടിഫിക്കേഷന്‍ പ്രവണതയാണ്‌Vendor
Independent Certifications  എന്ന റിയപ്പെടുന്ന സര്‍ട്ടിഫിക്കേഷനു കള്‍.

അതായത്‌ പൊതുവായ ഒരു സ്ഥാപനം വിവിധ തലത്തിലുളള വിഷയങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു.ഇതിന്‌ ഏറ്റവും നല്ല ഉദാഹരണം CompTIA എന്ന സംഘടന നല്‍കുന്ന സര്‍ട്ടിഫിക്കേഷനുകളാണ്‌.അടിസ്ഥാന ഹാര്‍ഡ്‌വെയര്‍ തലം മുതല്‍ ഡേറ്റാസെന്റര്‍ മാനേജ്‌മെന്റ്‌ തലം വരെയുളള സര്‍ട്ടിഫിക്കേഷനുകള്‍ CompTIA നല്‍കുന്നുണ്ട്‌.

 

ഹാര്‍ഡ്‌വെയര്‍ അറിവിന്റെ പ്രസക്തി

 

നിലവിലുളള IT രംഗത്തെ അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനുകളുടെ ഒരു പൊതു അവലോകനം ആണ്‌ നമ്മള്‍ ഇതുവരെ നടത്തിയത്‌. ഇനി അടിസ്ഥാന സര്‍ട്ടിഫിക്കേഷനുകളില്‍ നിന്നു ഉയര്‍ന്ന തലത്തിലുളള സര്‍ട്ടിഫിക്കേഷനുകള്‍വരെ ഒന്നു വിശദമായി നോക്കാം.

നമ്മള്‍ ആദ്യം സംസാരിച്ചപോലെ ഇത്‌ IT എന്നു വിളിക്കപ്പെടുന്ന സമസ്‌ത മേഖലകളുടെയും സര്‍ട്ടിഫിക്കേഷനുകളെക്കുറിച്ചുളള ഒരു ലേഖനമല്ല.IT രംഗത്തിന്റെ നിലനില്‍പ്പിന്റെ ആവശ്യ ഘടകങ്ങളില്‍ ഒന്നായ IT Infrastructure Management എന്ന മേഖലയെക്കുറിച്ചുളള അവലോകനം ആണ്‌.അതുകൊണ്ട്‌ തന്നെ കംപ്യൂട്ടര്‍ എന്ന ഉപകരണത്തെക്കുറിച്ചുളള അടിസ്ഥാന ധാരണയും തുടര്‍ന്നു കംപ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ രംഗത്ത്‌ ആഴത്തിലുളള ഒരു അറിവുമാണ്‌ ഈ മേഖലയിലെ അടിസ്ഥാന യോഗ്യത.അതുകൊണ്ട്‌ തന്നെ ഈ മേഖലയിലേയ്‌ക്ക്‌ പ്രവേശിക്കുന്ന ഒരു വ്യക്തിക്കുവേണ്ട ആദ്യ യോഗ്യതകളിലൊന്നു കംപ്യൂട്ടര്‍ എന്ന ഉപകരണത്തിന്റെ ഘടനയേയും പ്രവര്‍ത്തനത്തെയും സംബന്ധിച്ചുളള ആഴത്തിലുളള ധാരണയാണ്‌. ഈ ധാരണ ഉണ്ടാക്കാന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തലത്തിലുളള അറിവ്‌ ഉണ്ടാക്കുകയാണ്‌ വേണ്ടത്‌.ഹാര്‍ഡ്‌വെയര്‍ രംഗത്തെക്കുറിച്ചുളള തെറ്റിദ്ധാരണകളിലൊന്നു ഒരു കംപ്യൂട്ടര്‍ നിര്‍മ്മിക്കുക എന്ന അറിവ്‌ മാത്രമാണ്‌ ഹാര്‍ഡ്‌വെയര്‍ പഠനം എന്നതാണ്‌.അതുകൊണ്ട്‌ തന്നെ നിങ്ങളുടെ തൊട്ടടുത്തുളള കംപ്യൂട്ടര്‍ വില്‍പ്പന കേന്ദ്രത്തില്‍ രണ്ടു ദിവസം നിന്നാല്‍ പഠിക്കാവുന്നതേയുളളൂ എന്ന ഒരു പൊതു ധാരണ ഇതിനെക്കുറിച്ചുണ്ട്‌.എന്നാല്‍ ഒരു പ്രാഫഷണല്‍ തലത്തിലുളള അറിവാണ്‌ ഈ രംഗത്ത്‌ പ്രതീക്ഷിക്കുന്നതെങ്കില്‍ ഈ വിഷയത്തെ ഗൗരവത്തോടെ തന്നെ സമീപിക്കണം.

നേരത്തെ സൂചിപ്പിച്ചപോലെ IT Infra രംഗത്തെ അടിസ്ഥാന തലത്തില്‍ നിങ്ങള്‍ക്ക്‌ ആഴത്തില്‍ അറിവുണ്ടെങ്കിലേ ഈ രംഗത്ത്‌ ഉയരങ്ങളിലേയ്‌ക്ക്‌ എത്താനാവൂ.CompTIA എന്ന സംഘടനയാണ്‌ ഈ അടിസ്ഥാന മേഖലയില്‍ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്ന സ്ഥാപനം.

Computer Technology Industry Association എന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകത Vendor Independent ആയ സര്‍ട്ടിഫിക്കേഷനാണ്‌ നല്‍കുന്നത് എന്നതാണ്‌.അതായത്‌ എന്തെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ

ഉല്‍പ്പന്നത്തെക്കുറിച്ചുളള പഠനത്തേക്കാള്‍ പൊതുവായി കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ രംഗത്തെ അറിവുകളാണ്‌ CompTIA  നല്‍കുന്ന  A+, N+ സര്‍ട്ടിഫിക്കേഷനുകളിലൂടെ അളക്കപ്പെടുന്നത്‌.

ഈ രംഗത്തേയ്‌ക്ക്‌ വരുന്നവര്‍ക്ക്‌ ഈ വിഷയത്തില്‍ ആഴത്തിലുളള ഒരു അറിവും സമഗ്രമായ കാഴ്‌ചപ്പാടും നല്‍കുന്ന തലത്തിലുളളതാണ്‌ ഈ സര്‍ട്ടിഫിക്കേഷന്‍.

എന്നാല്‍ Vendor Independent എന്ന്  മുമ്പ്‌ സൂചിപ്പിച്ച ഗുണം തന്നെയാണ്‌ ഇവരുടെ പരീക്ഷകളുടെ പോരായ്‌മയായി പലരും വിലയിരുത്തുന്നത്‌.മാത്രമല്ല അടിസ്ഥാന തലത്തിലെ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഈ പരീക്ഷയുടെ പരീക്ഷ ഫീസ്‌ വളരെ ഉയര്‍ന്ന തലത്തിലുളളതായതിനാല്‍ ഒരു തുടക്കക്കാരന്‌ CompTIA A+,N+ സര്‍ട്ടിഫിക്കേഷനുകള്‍ക്ക്‌ വരുന്ന ചിലവ്‌ വളരെ കൂടുതലാണ്‌.

അതുകൊണ്ട്‌ തന്നെ CompTIA തലത്തിലുളള പഠനത്തിന്റെ കാര്യത്തില്‍ പൊതുവേ സ്വീകരിക്കപ്പെട്ടു കാണുന്ന ഒരു സമീപനം അവരുടെ പരീക്ഷയുടെ തലത്തില്‍ തന്നെയുളള പ്രായോഗിക പരിശീലനം നേടുക, സര്‍ട്ടിഫിക്കേഷനുകള്‍ക്ക്‌ ശ്രമിക്കാതിരിക്കുക എന്നതാണ്‌.

മുകളില്‍ പറഞ്ഞ വരികള്‍ CompTIA എന്ന സംഘടനയ്‌ക്ക്‌ പ്രിയമാവില്ലെങ്കിലും നിലവിലുളള ഒരു സത്യമാണത്‌.അതായത്‌ CompTIA യുടെ പഠനപദ്ധതി നല്ലതാണ്‌ അതനുസരിച്ചു പഠിക്കുക.അവരുടെ സര്‍ട്ടിഫിക്കേഷഌകള്‍ക്ക്‌ പ്രിയം കുറവാണ്‌ അത്‌ എഴുതണമെന്നില്ല എന്നര്‍ത്ഥം.CompTIA A+, N+, Server+ തുടങ്ങിയവയ്‌ക്ക്‌ എല്ലാം ഇത്‌ ബാധകമാണ്‌.അടിസ്ഥാന ഹാര്‍ഡ്‌വെയര്‍ പഠനം കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടത്‌ നെറ്റ്‌വര്‍ക്കിങ്ങ്‌ തലത്തിലുളള അറിവ്‌ വികസിപ്പിക്കാനാണ്‌.ഹാര്‍ഡ്‌വെയര്‍ തലത്തിലെ അറിവ്‌ നെറ്റ്‌ വര്‍ക്കിങ്ങിന്റെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നല്ലവണ്ണം സഹായിക്കും.ഈ ഘട്ടത്തില്‍ തീയറിയ്‌ക്കും പ്രാക്‌ടിക്കലിനും ഒരേ പോലെ പ്രാധാന്യം ഉണ്ട്‌ എന്നു ഓര്‍ക്കുക.

 

അടിസ്ഥാന Cabling Concept  കളില്‍  തുടങ്ങിയുളള പരിശീലനങ്ങളും ISO/OSI Reference Model തുടങ്ങിയുളള തിയറികളും മുതല്‍ തുടങ്ങി ഒരു പ്രത്യേക കമ്പനിയുടെ പ്രോടക്റ്റുകളില്‍ ഊന്നല്‍ നല്‍കാതെ ഈ വിഷയം പഠിക്കുക.അവിടെ നമ്മളെ സഹായിക്കുന്നത്‌ CompTIA യുടെ തന്നെ N+ ന്റെ പാഠ്യപദ്ധതിയാണ്‌.അതു കൂടാതെ പ്രായോഗിക തലത്തിലും നെറ്റ്‌വര്‍ക്കിങ്ങ്‌ പരിശീലനം നേടുക.

മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക്‌ ഏകദേശം 4 മുതല്‍ 6 മാസം വരെയുളള കാലയളവ്‌ കണക്കാക്കാം അതിലൂടെ തുടര്‍ന്നു ആര്‍ജിക്കേണ്ട അറിവിനെക്കുറിച്ച്‌ ഒരു വ്യക്തമായ കാഴ്‌ചപ്പാടും നമുക്ക്‌ ലഭിക്കും തുടര്‍ന്ന് നമുക്ക്‌ ഓരോ

ഉല്‍പ്പന്നങ്ങളെക്കുറിച്ച്‌ ആഴത്തിലുളള പഠനത്തിലേയ്‌ക്ക്‌ തിരിയേണ്ട സമയമാണ്‌.ഈ സമയത്ത്‌ എടുക്കേണ്ട പ്രാധാന്യമുളള തീരുമാനങ്ങളില്‍ ഒന്ന് ഹാര്‍ഡ്‌വെയര്‍ രംഗത്തെ പഠനം തുടരണമോ നെറ്റ്‌വര്‍ക്കിങ്ങ്‌ രംഗത്തേയ്‌ക്ക്‌ നീങ്ങണമോ എന്നതാണ്.

ഹാര്‍ഡ്‌വെയര്‍രംഗത്തെ തുടര്‍പഠനം ചിപ്പ്‌ലെവല്‍ രംഗത്തെ ആഴത്തിലുളള അറിവുനേടുക എന്നതാണ്‌.ഇലക്‌ട്രാണിക്‌സ്‌എന്ന വിഷയത്തോടുളള അഭിരുചിയും കുറച്ചു കഠിനാധ്വാനവും ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ലാപ്പ്‌ടോപ്പ്‌,ഡെസ്‌ക്ക്‌ടോപ്പ്‌ രംഗത്തെ മദര്‍ബോര്‍ഡ്‌അടക്കമുളള ഘടകഭാഗങ്ങളുടെ ചിപ്പ്‌ലെവല്‍ സര്‍വീസ്  രംഗത്തെത്താന്‍ കഴിയും.പ്രമുഖ ലാപ്പ്‌ടോപ്പ്‌ കമ്പനികളുടെ സര്‍വീസ് വിഭാഗങ്ങളിലേയ്‌ക്കും വിദേശത്തെ കമ്പനികളിലേയ്‌ക്കും ഉളള തൊഴില്‍സാധ്യതകളും സ്വയംതൊഴില്‍സാധ്യതയും ഉളളതാണ്‌ ഈ രംഗം.എന്നാല്‍ നമ്മള്‍ ചര്‍ച്ച ചെയ്‌തു വന്നപോലെയുളള അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനുകള്‍ ഈ രംഗത്തില്ല.ഇലക്‌ട്രാണിക്‌സ്‌ രംഗത്തെ ഇഷ്‌ടപ്പെടാത്തവര്‍ക്കുളള മേഖലയാണ്. ഈ രംഗത്തേയ്‌ക്ക്‌ തിരിയുമ്പോള്‍ അക്കാര്യം തീര്‍ച്ചയായും ഓര്‍ക്കുക.

 

നെറ്റ്‌വര്‍ക്കിങ്ങ്‌ സര്‍ട്ടിഫിക്കേഷനുകള്‍

നമുക്ക്‌ നെറ്റ്‌വര്‍ക്ക്‌ മേഖലയില്‍ നിലവില്‍ ഉള്ള  അന്താരാഷ്‌ട്ര പഠന പദ്ധതികളെക്കുറിച്ച്‌നോക്കാം CompTIA നടത്തുന്ന Certification  കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്കുള്ള  വ്യത്യാസം ഇത്‌ ഈ രംഗത്തെ കമ്പനികള്‍ നല്‍കുന്ന  Certification ആണെന്നതാണ്‌.

ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്തേയ്‌ക്ക്‌ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും  ഏറെ പ്രിയപ്പെട്ട അംഗീകാരങ്ങളാണ്‌ വന്‍കിട കമ്പനികള്‍ നല്‍കുന്ന  അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷകനുകള്‍.

പൊതുവേ ഈ രംഗത്തെ സര്‍ട്ടിഫിക്കേഷനുകളെല്ലാം Networking Certification കളായാണ്‌ അറിയപ്പെടുന്നതെങ്കിലും ഇവ തമ്മില്‍ പ്രകടമായ  വ്യത്യാസമുണ്ട്‌.

ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ തലം ,പ്ലാറ്റ്ഫോം തലം,ആപ്ലശ്ശിക്കേഷന്‍തലം ഇങ്ങനെ പല രീതിയില്‍ഇവയെ തരം തിരിക്കാറുണ്ട്‌.

ഉദാഹരണത്തിന്‌Cisco എന്ന കമ്പനി നല്‍കുന്ന സര്‍ട്ടിഫിക്കേഷനുകള്‍ അവരുടെ  ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള  മികവാണ്‌അളക്കുന്നതെങ്കില്‍ മൈക്രോസോഫ്റ്റ് , റെഡ്‌ഹാറ്റ്‌ തുടങ്ങിയ  കമ്പനികള്‍ അവരുടെ സോഫ്‌റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളില്‍ ഉളള അറിവാണ്‌ അളക്കുന്നത്‌ അതായത്‌ പൊതുവേ പുറത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ നെറ്റ്‌വര്‍ക്ക്‌ അഡ്‌മിന്‍ എന്നു വിളിക്കപ്പെടുന്നവര്‍ കൂടുതല്‍ വിശകലനത്തില്‍ Infra admin, Network OS admin,
WAN admin, storage admin, virtualization admin  എന്നിങ്ങനെ പലതായി തരംതിരിക്കപ്പെട്ടിരിക്കുന്നു എന്നു കാണാം.

നമുക്ക്‌ ഈ മേഖലയെക്കുറിച്ച്‌ വിശദമായി നോക്കാം.  ഇത്രയും തരംതിരിവുകള്‍ ഉണ്ടെങ്കിലും ചെറുകിട സ്ഥാപനങ്ങളില്‍ പലതും ഈ ജോലികളെല്ലാം ഒന്നോ രണ്ടോ പേരാണ്‌ ചെയ്യുന്നത്‌ എന്നതിനാല്‍ അവിടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഒന്നിലധികം മേഖലകളില്‍ കഴിവു തെളിയിക്കേണ്ടത്‌ ആവശ്യമാണ്‌.

 

മൈക്രാസോഫ്‌റ്റ്‌ സര്‍ട്ടിഫിക്കേഷന്‍സ്‌

നമുക്ക്‌ ആദ്യം മൈക്രാസോഫ്‌റ്റ്‌ എന്ന കമ്പനി ഈ മേഖലയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷഌകളെക്കുറിച്ചു ചര്‍ച്ച ചെയ്യാം. ആദ്യ പരിഗണന മൈക്രാസോഫ്‌റ്റിഌ നല്‍കുന്നത്‌ ഒരു നെറ്റ്‌വര്‍ക്ക്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം കമ്പനി എന്ന നിലയില്‍ ഈ രംഗത്ത്‌ വേണ്ട അടിസ്ഥാന സര്‍ട്ടിഫിക്കേഷഌകള്‍ മൈക്രാസോഫ്‌റ്റിന്റെതാണ്‌ എന്നതു കൊണ്ടാണ്‌ നിങ്ങള്‍ക്ക്‌ നെറ്റ്‌വര്‍ക്കിന്റെ ഏതു മേഖലയിലേയ്‌ക്കാണ്‌ നീങ്ങേണ്ടതെങ്കിലും ആദ്യം പഠിക്കാന്‍ പറ്റിയ നെറ്റ്‌വര്‍ക്ക്‌ മേഖല മൈക്രാസോഫ്‌റ്റിന്റേതാണ്‌ ഇഹശലി ടേലൃ്‌ലൃ, ജലലൃജലലൃ മാതൃകകളിലുള്ള നെറ്റ്‌വര്‍ക്കിന്റെ ഏറ്റവും സരളമായ അവതരണം സാധ്യമാകുന്നത്‌ മൈക്രാസോഫ്‌റ്റ്‌ നെറ്റ്‌വര്‍ക്കിംഗിലാണ്‌ അതായത്‌ നിങ്ങള്‍ക്ക്‌ ലിനക്‌സ്‌ രംഗത്താണ്‌ നെറ്റ്‌വര്‍ക്കിംഗില്‍ മുന്നേറേണ്ടതെങ്കിലും ആദ്യം മൈക്രാസോഫ്‌റ്റ്‌ നെറ്റ്‌വര്‍ക്കിംഗ്‌ പഠി ക്കുന്നത്‌ നല്ലതാണ്‌ എന്നര്‍ത്ഥം.

മെക്രാസോഫ്‌റ്റ്‌ പലതരത്തിലുള്ള സര്‍ട്ടിഫിക്കേഷഌകള്‍ നല്‍കുന്നുണ്ടെ ങ്കിലും IT infra രംഗത്തെ പ്രശസ്‌തമായ മൈക്രാസോഫ്‌റ്റ്‌ സര്‍ട്ടിഫിക്കേ ഷന്‍ MCSE യില്‍ തുടങ്ങുന്നു.

90കളുടെ കാലഘട്ടത്തിലെNT എന്ന OS ന്റെ കാല ത്തുതുടങ്ങി Windows 2003 കൊലഘട്ടംവരെ MCSE ആയും 2008 എന്നOS  ന്റെ കാലത്തു MCITP ആയുംWindows  2012 ന്റെ കാലത്തു MCSE ആയി പുനരവതരിച്ചും ഇത്‌ തുടരുന്നു നിലവില്‍ ഒരു ഐ റ്റി വിദ്യാര്‍ത്ഥിക്ക്‌ പഠിച്ചുതുടങ്ങാന്‍ നല്ലത്‌ 2012 ല്‍ അധിഷ്‌ഠിതമായ MCSE ആണ്‌. ഐ.റ്റി വിദ്യാര്‍ത്ഥികള്‍ ഈ രംഗത്ത്‌ ചെയ്യാറുള്ള ഒരു രീതി ഒരു കമ്പനിയുടെ സര്‍ട്ടിഫിക്കേഷന്റെ പരമാവധി തലംവരെയെത്തിയശേഷം തുടര്‍ന്ന്‌ അടുത്ത കമ്പനിയുടെ സര്‍ട്ടിഫിക്കേഷനിലേയ്‌ക്ക്‌ തിരിയുക എന്നതാണ്‌ ഒരു അക്കാദമിക്‌തല പഠനംപോലെ ഇതിനെ കണ്ടുകൊണ്ട്‌ പഠിക്കുന്നവര്‍ക്ക്‌ അത്‌ വലിയ കുഴപ്പവും ഉണ്ടാ ക്കാറില്ല.

എന്നാല്‍ ഈ രംഗത്ത്‌ തൊഴില്‍ ചെയ്‌തുകൊണ്ട്‌ പഠനം നടത്തുന്ന പലരും അഌവര്‍ത്തിച്ചുപോരുന്ന ഒരു പ്രവണത ഏതെങ്കിലും ഉല്‍പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയശേഷം അടുത്ത ഒരു കമ്പനിയുടെ അടിസ്ഥാന സര്‍ട്ടിഫിക്കേഷന്‍ നേടുക എന്നതാണ്‌ അതിലൂടെ ഒന്നിലധികം രംഗങ്ങളില്‍ പ്രാഗഗ്ഗ്യം ജോലി സ്ഥലത്ത്‌ തെളിയിക്കാഌം അതുവഴി ജോലിയില്‍ ഉയര്‍ച്ച നേടാഌം സഹായി ക്കുന്നു. കുറച്ചുനാള്‍ മുന്‍പുവരെ MCITP അഥവാ Microsoft certified IT Professional  എന്ന സര്‍ട്ടിഫിക്കേഷനാണ്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കിയിരുന്നതെങ്കില്‍  വിന്‍ഡോസ്‌ 2012 സര്‍വര്‍ എന്ന പുതിയ ഉല്‌പന്നത്തിന്റെ അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷന്‍ MCSE അഥവാMicrosoft Certified Solution Expert എന്ന പേരില്‍ ആണ്‌ അറിയപ്പെടുന്നത്‌ .  .

നിങ്ങള്‍ എഴുതുന്ന ഏതു മൈക്രാസോഫ്‌റ്റ്‌ സര്‍ട്ടിഫിക്കേഷഌകളുടേയും കാലാവധി എത്രനാള്‍ എന്ന്‌ ചോദ്യം വരാറുണ്ട്‌ .ഇത്‌ ആപേക്ഷികമാണ്‌ സാധാരണഗതിയില്‍ അടുത്ത നെറ്റ്‌വര്‍ക്ക്‌OS  പുറത്തിറങ്ങുന്നതുവരെ എന്നാണ്‌ മൈക്രാസോഫ്‌റ്റ്‌ സര്‍ട്ടിഫിക്കേഷഌകളുടെ കാലപരിധി. എന്നാല്‍ മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍ ഇത്തരം കാലയളവുകള്‍ക്ക്‌ പ്രസക്തി ഇല്ല എന്നു കാണാം അതായത്‌ നിങ്ങള്‍Windows  2008 Server  എന്ന ഉല്‍പ്പന്നത്തിന്റെ MCITP ആണെങ്കില്‍ പുതിയ 2012 സര്‍വ്വര്‍ എത്തുമ്പോള്‍ ആ ഉല്‍പ്പന്നത്തിന്റെ അറിവും നേടുക എന്നതാണ്‌ മുഖ്യമായ കാര്യം അല്ലാതെ അടുത്ത ദിവസം തന്നെ പുതിയ സര്‍ട്ടിഫിക്കേഷഌ പുറകേ പോകണം എന്നില്ല. എന്നാല്‍ ചില കമ്പനികള്‍ അവരുടെ ജീവനക്കാര്‍ ഏറ്റവും പുതിയ സര്‍ട്ടിഫിക്കേഷഌകളിലേയ്‌ക്ക്‌Update ചെയ്യണം എന്ന പോളിസി പുലര്‍ത്താറുണ്ട്‌, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌Update  ചെയ്യേണ്ടി വരാം മാത്രമല്ല മൈക്രാസോഫ്‌റ്റ്‌ തന്നെ നല്‍കുന്ന MCT  പോലെയുളള ഉന്നത സര്‍ട്ടിഫിക്കേഷഌകള്‍ക്കും നിങ്ങള്‍ ഏറ്റവും പുതിയ ട്രാക്കിലുളള MCSE ആവണം എന്ന നിബന്ധനയുണ്ട്‌.

Redhat certifications

നെറ്റ്‌വര്‍ക്ക്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റംസ്‌ രംഗത്തെ സര്‍ട്ടിഫിക്കേഷഌകളില്‍ MCSE യുടെ അതേ ശ്രണിയില്‍ ചിന്തിക്കാവുന്നത്‌ Redhat എന്ന കമ്പനി അവരുടെ Linux ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി നടത്തുന്ന സര്‍ട്ടിഫിക്കേഷന്‍ ആയ RHCSA/ RHCE  എന്നിവയാണ്‌. ഡെസ്‌ക്ക്‌ടോപ്പ്‌ വിപണിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്‌ മൈക്രാസോഫ്‌റ്റ്‌ പ്രാഡക്‌റ്റുകള്‍ ആണെങ്കിലും നെറ്റ്‌വര്‍ക്ക്‌ സര്‍വ്വര്‍ വിപണിയില്‍ വളരെയധികം മുന്‍തൂക്കം Linux  ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഉണ്ട്‌ മാത്രമല്ല Storage, Virtualization, firewall  പോലെയുളള മേഖലയിലെ പല പ്രാഡക്‌റ്റുകളും അധിഷ്‌ഠിതമായിരിക്കുന്നത്‌ Linux ല്‍ ആണ്‌ അതുകൊണ്ട്‌ Linux എന്ന ഓപ്പറേറ്റിങ്ങ്‌ സിസ്റ്റത്തിന്റെ അറിവ്‌ നെറ്റ്‌വര്‍ക്കിങ്ങ്‌ മേഖലയിലെ മുന്നോട്ടുളള യാത്രയ്‌ക്ക്‌ വളരെ അത്യാവശ്യമാണ്‌. ലിനക്‌സ്‌ രംഗത്ത്‌ പലകമ്പനികള്‍ ഉണ്ടെങ്കിലും സര്‍ട്ടിഫിക്കേഷന്‍ രംഗത്ത്‌ പ്രശസ്‌തരായവര്‍ RedHAT എന്ന കമ്പനിയാണ്‌ പൊതുവേ ലിനക്‌സ്‌ രംഗത്തെ പൊതു പ്രവണത ആയ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനവും ആയി വലിയ ബന്ധ ഇല്ലാത്ത കമ്പനിയാണ്‌ Redhat .എന്നാല്‍ ലിനക്‌സ്‌ നെറ്റ്‌വര്‍ക്കിങ്ങ്‌ മേഖലയില്‍ ഏറ്റവും പ്രശസ്‌തം RHCE ആണ്‌.

മൈക്രാസോഫ്‌റ്റ്‌ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ നിന്നും വ്യത്യസ്‌തമായി ഒരു പ്രാക്‌ടിക്കല്‍ അധിഷ്‌ഠിത പരീക്ഷയാണ്‌ Redhat  ന്റേത്‌. RHCSA (SystemAdmin), RHCE  എന്നീ ക്രമത്തിലാണ്‌ Redhat ന്റെ സര്‍ട്ടിഫിക്കേഷഌകള്‍.

. നേരത്തെ സൂചിപ്പിച്ചപോലെ മറ്റു പല സങ്കേതിക വിദ്യകളുടെയും അടിസ്ഥാനം ലിനക്‌സ്‌ ആയതുകൊണ്ട്‌ ലിനക്‌സ്‌ എന്ന വിഷയത്തിന്റെ പ്രാക്‌ടിക്കല്‍ അറിവുകള്‍ക്ക്‌ വളരെയധികം പ്രസക്തിയുണ്ട്‌ പക്ഷേ മറ്റു സര്‍ട്ടിഫിക്കേഷഌകളുടെ കൂടെ ഒരു വാല്യൂഅഡീഷന്‍ ആയാണ്‌ RHCE കൂടുതല്‍ യോജിക്കുക കാരണം അടിസ്ഥാന നെറ്റ്‌വര്‍ക്കിങ്ങ്‌ ധാരണ ഇല്ലാത്തവര്‍ക്ക്‌RHCE യിലെ ആശയങ്ങള്‍ മന€ിലായി കൊളളണം എന്നില്ല.

സിസ്‌ക്കോ സര്‍ട്ടിഫിക്കേഷന്‍സ്‌

നെറ്റ്‌വര്‍ക്ക്‌OS രംഗത്തെ അറിവുകള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടം Inter – networking രംഗത്തെ കഴിവുകള്‍ നേടുകയാണ്‌ .

ഈ രംഗത്ത്‌ പലപ്പോഴും സംഭവിക്കാറ്‌ ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്ക്‌ രംഗത്തെ പരിചയം ഇല്ലാതെ ഇന്റര്‍നെറ്റ്‌വര്‍ക്ക്‌ രംഗത്തെ കോഴ്‌സുകളിലേയ്‌ക്ക്‌ നേരിട്ട്‌ എത്തിച്ചേരുന്നതാണ്‌ . രണ്ടു കംപ്യൂട്ടറുകള്‍ കണക്‌റ്റ്‌ ചെയ്യുന്നത്‌ നെറ്റ്‌വര്‍ക്ക്‌ ആണെങ്കില്‍ രണ്ടു നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ ഇന്റര്‍നെറ്റ്‌വര്‍ക്കിങ്ങ്‌ .

എന്നുവച്ചാല്‍ നെറ്റ്‌വര്‍ക്ക്‌ എന്താണ്‌ എന്ന്‌ അറിയാത്തവര്‍ക്ക്‌ അതിനെ തമ്മില്‍ ബന്ധിക്കുന്ന സാങ്കേതികവിദ്യ വഴങ്ങണം എന്നില്ല. ഇന്റര്‍നെറ്റ്‌വര്‍ക്കിങ്ങ്‌ രംഗത്തെ ഏറ്റവും അറിയപ്പെടുന്ന കമ്പനി Cisco ആണ്‌. റൗട്ടിങ്ങ്‌, സ്വിച്ചിംഗ്‌ രംഗത്ത്‌ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌Cisco ഉല്‍പ്പന്നങ്ങളാണ്‌ സര്‍ട്ടിഫിക്കേഷനെ ഉല്‍പ്പന്നങ്ങളുടെ പ്രചാരത്തിനായി ഉപയോഗിക്കാന്‍ ആദ്യകാലത്തു തന്നെ വിജയിച്ച കമ്പനിയാണ്‌ Cisco. അതുകൊണ്ട്‌ തന്നെ മറ്റു Inter – networking
കമ്പനികളുടെ സര്‍ട്ടിഫിക്കേഷഌകളെക്കാള്‍ വിപണി മൂല്യംCisco  സര്‍ട്ടിഫിക്കേഷഌകള്‍ക്കുണ്ട്‌ പലതലത്തിലുളള സര്‍ട്ടിഫിക്കേഷഌകള്‍ Cisco  നല്‍കുന്നുണ്ട്‌ entry,Associate Professional, expert,Architect എന്നീ തലങ്ങളില്‍ ഉണ്ട്‌ എങ്കിലും അസോ€ിയേറ്റ്‌ തലം മുതല്‍ തുടങ്ങുക എന്നതാണ്‌ നമുക്ക്‌ നല്ലത്‌ കാരണം CCENT എന്ന Entry level Certification സര്‍ട്ടിഫിക്കേഷന്‍ നിലവില്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ ധാരണ ഉളളവര്‍ക്ക്‌ ആവശ്യമില്ല നമുക്ക്‌ CCNA Routng & Switching എന്ന പഠന പദ്ധതിയില്‍ നിന്നും തുടങ്ങാം.

സിസ്‌ക്കോ എന്ന കമ്പനിയുടെ ഏറ്റവും പ്രശസ്‌തമായ സര്‍ട്ടിഫിക്കേഷന്‍ ആണിത്‌. പ്രായോഗിക തലത്തില്‍ പഠിക്കുകയാണെങ്കില്‍ വളരെയധികം അറിവ്‌ Inter-networking തലത്തില്‍ നേടാന്‍ ഇത്‌ സഹായിക്കും . തുടര്‍ന്ന്‌Cisco മേഖലയില്‍ താല്‍പര്യം ഉളളവര്‍ പ്രാഫഷണല്‍ തലത്തിലുളള സര്‍ട്ടിഫിക്കേഷന്‍ ആയ CCNP യിലേയ്‌ക്കു തുടരാം CCNP  ക്കു നിങ്ങള്‍ നിലവിലുളള CCNA ആയിരിക്കണം എന്ന നിബന്ധന ഉണ്ട്‌.CCNA , CCNP  എന്നീ സര്‍ട്ടിഫിക്കേഷഌകളുടെ കാലാവധി 3 വര്‍ഷമാണ്‌

.നിലവിലുളള പുതിയ സാങ്കേതിക വിദ്യകള്‍ അപ്‌ഡേറ്റഡ്‌ ആവാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌എന്നാണ്‌ Cisco പറയുന്നത്‌ എങ്കിലും കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടയില്‍ ഈ കോഴ്‌സുകളുടെ സിലബസിന്‌ ഗണ്യമായ വ്യത്യാസം ഉണ്ടായതായി കണ്ടിട്ടില്ല. അതായത്‌ 3 വര്‍ഷത്തെ കാലാവധി എന്നതിന്‌ ബിസിനസ്‌ ലക്ഷ്യങ്ങള്‍കൂടി ഉണ്ട്‌ എന്നര്‍ത്ഥം സിസ്‌ക്കോയുടെ ഏറ്റവും Prestigious  ആെയ സര്‍ട്ടിഫിക്കേഷന്‍ ആണ്‌ CCIE  എന്നത്‌ .

പലതരം CCIE ള്‍ ഉണ്ടെങ്കിലും CCIE Routng & Switching  ആണ്‌ ഏറ്റവും പ്രചാരത്തില്‍ ഉളളത്‌ CCIE ആവാന്‍ മുമ്പ്‌ CCNA , CCNP  എന്നീ കോഴ്‌സുകള്‍ പാസാവണം എന്ന നിബന്ധന ഇല്ലെങ്കിലും നിലവില്‍ ഈ രംഗത്ത്‌ മുന്‍ധാരണ ഇല്ലത്തവര്‍ CCIE യ്‌ക്ക്‌ ശ്രമിക്കാതിരിക്കുക എന്നതാണ്‌ അഭികാമ്യം. CCIE  യുടെ കാലാവധി രണ്ടു വര്‍ഷമാണ്‌.

സിസ്‌ക്കോ പഠനത്തില്‍ അടിസ്ഥാന ബൈനറി സംഖ്യാ അറിവു മുതല്‍ കമാന്‍ഡ്‌ പ്രാമ്‌ന്റ്‌ സ്‌കില്‍സ്‌ വരെ വളരെയധികം ഘടകങ്ങള്‍ ഒത്തുചേരുന്നുണ്ട്‌ അതുകൊണ്ട്‌ അല്‍പം ബുദ്ധിമുട്ടുളള പഠനമായി പലരും വിശേഷിപ്പിക്കാറുണ്ട്‌ പക്ഷേ ഈ രംഗത്തോടുളള താല്‍പര്യവും കുറച്ച്‌ പ്രയത്‌നവും വഴി നേടാവുന്ന അറിവ്‌ ആണിത്‌.  ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ Cisco സര്‍ട്ടിഫിക്കേഷഌകള്‍ പ്രസക്തമാകുന്നത്‌ ഇന്റര്‍നെറ്റ്‌ വര്‍ക്കിങ്ങ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ്‌ കുറച്ചു കംപ്യൂട്ടറുകള്‍ മാത്രമുളള ഒരു ചെറുകിട സ്ഥാപനത്തിന്‌ ആവശ്യമുളള Certification  അല്ല Cisco CCIE എന്നത്‌ ഓര്‍ക്കുക. BSNL,Asianet തേുടങ്ങിയ ഇന്റര്‍നെറ്റ്‌ സര്‍വ്വീസ്‌ പ്രാവൈഡേഴ്‌സ്‌ ന്‌ ഏറ്റവും ആവശ്യ ഘടകങ്ങളാണ്‌Cisco രംഗത്ത്‌ അറിവുളളവര്‍. അതു കൂടാതെ Banking , പത്ര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കും Infopark , technopark  തുടങ്ങിയവയിലെ MNC കള്‍ക്കും ഈ യോഗ്യത ഉളളവരെ ആവശ്യമായി വരും വിദേശത്തെ മിക്ക നെറ്റ്‌വര്‍ക്കിങ്ങ്‌ തൊഴിലവസരങ്ങള്‍ക്കും പ്രതീക്ഷിക്കുന്ന അടിസ്ഥാന അറിവുകളിലൊന്ന്‌ Cisco നെറ്റ്‌വര്‍ക്കിങ്ങ്‌ കഴിവുകളാണ്‌. നിലവില്‍ നമ്മള്‍ ചര്‍ച്ച ചെയ്‌ത കോഴ്‌സുകള്‍ അതായത്‌ A+ ., N+ , MCSE, CCNA , RHCE  എന്നിവ കൊണ്ട്‌IT infra  മേഖലയിലെ അടിസ്ഥാന അറിവ്‌ പൂര്‍ണ്ണമായി എന്നു പറയാം തുടര്‍ന്ന്‌ ഒരു ജോലി നേടിയശേഷം മറ്റു കോഴ്‌സുകളിലേയ്‌ക്ക്‌ നീങ്ങാം എന്നതാണ്‌ അഭികാമ്യം .

പലരും സ്വീകരിക്കുന്ന മാര്‍ങ്ങ ഈ രംഗത്തെ അഡ്വാന്‍സ്‌ഡ്‌ ആയ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രം ജോലിയ്‌ക്ക്‌ അന്വേഷണം തുടങ്ങുക എന്നതാണ്‌ നിങ്ങളുടെ നിലവിലുളള ബിരുദ പഠനത്തിന്‌ ഒപ്പം ഇത്തരം പഠനം നടത്തുകയാണെങ്കില്‍ ഇതുകൊണ്ട്‌ തെറ്റൊന്നുമില്ല. അല്ലെങ്കില്‍ ഇതിഌവേണ്ടി മാത്രം കുറച്ചു വര്‍ഷങ്ങള്‍ മാറ്റിവയ്‌ക്കുന്നത്‌ അത്ര നല്ല ബുദ്ധിയല്ല കാരണം പഠന കാലയളവില്‍ തന്നെ ഈ വിഷയങ്ങളുടെ പലതിന്റേയും കാലിക പ്രസക്തി നഷ്‌ടപ്പെടാഌം നമ്മള്‍ അവയില്‍ മുടക്കുന്ന സമയവും പഠനവും പാഴാവാഌം ഇടയുണ്ട്‌.

 

ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്ന മിക്ക കോഴ്‌സുകളും ഈ ചര്‍ച്ചയില്‍ പറയുന്ന ക്രമത്തില്‍ തന്നെ പഠിക്കണം എന്ന്‌ നിര്‍ബന്ധം ഇല്ലാത്തതാണ്‌ .നിങ്ങളുടെ മുന്‍പിലുളള ജോലി സാഹചര്യങ്ങളും അവസരങ്ങളും അഌസരിച്ച്‌ ഇവയുടെ തെരഞ്ഞെടുപ്പ്‌ നടത്താം. IT പഠനം നടത്തിയവര്‍ പോലും അതിഌശേഷം വീണുപോകുന്ന കെണികളില്‍ ഒന്നാണ്‌BPO ജോലികള്‍ .

ബിസിനസ്‌ പ്രാസസ്‌ ഔട്ട്‌ സോഴ്‌സിങ്ങ്‌ എന്ന പ്രക്രിയ മോശം ഇടപാടാണ്‌ എന്നല്ല പറഞ്ഞു വരുന്നത്‌ പക്ഷേ IT infra  രംഗത്തെ നിങ്ങളുടെ ക്രമാഌഗതമായ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ അത്രനല്ലതല്ല ഇതുവരെ നേടിയ IT പരിചയത്തെ മൂര്‍ച്ച കൂട്ടുന്നതിഌ പകരം നിങ്ങള്‍ ഒരു വര്‍ഷം തുടര്‍ച്ചയായി ഏതെങ്കിലും നെറ്റ്‌വര്‍ക്ക്‌, ഹാര്‍ഡ്‌വെയര്‍ BPO center വിദേശത്തു നിന്നുളള ചോദ്യങ്ങള്‍ക്കു മറുപടിയും പറഞ്ഞ്‌ ഇരിക്കാതിരിക്കുക ആ ഒരു വര്‍ഷം കൊണ്ട്‌ ഒരു പുതിയGroup of IT professionals പെുറത്തിറങ്ങിയിട്ടുണ്ടാകും എന്നോര്‍ക്കുക.

Security Certifications

ഇനി നമുക്ക്‌ സ്‌പെഷ്യലൈസ്‌ ചെയ്യാവുന്ന മേഖലകളിലൊന്ന്‌ Security രംഗമാണ്‌. അതായത്‌ നെറ്റ്‌വര്‍ക്കില്‍ സംഭവിക്കാന്‍ സാധ്യതയുളള ഌഴഞ്ഞു കയറ്റങ്ങളും ആക്രമണങ്ങളും ചെറുക്കാന്‍ സന്നദ്ധമാക്കി സംരക്ഷിക്കാനായി വേണ്ടി വരുന്ന മഌഷ വിഭവശേഷി സൃഷ്‌ടിക്കുന്ന കോഴ്‌സുകള്‍. പലരെ സംബന്ധിച്ചും സെക്യൂരിറ്റി മേഖലയിലേയ്‌ക്കുളള ഒരു എളുപ്പവഴി Hacking കോഴ്‌സുകള്‍, Certified ethical Hacker തുടങ്ങിയ കോഴ്‌സുകളിലൂടെ ഈ രംഗത്ത്‌ എത്താന്‍ ശ്രമിക്കുക എന്നതാണ്‌ ഒരു ചെറിയ കോഴ്‌സിലൂടെയോ കുറച്ച്‌ സോഫ്‌റ്റ്‌വെയറുകളുടെ അറിവിലൂടെയോ നിങ്ങള്‍ക്ക്‌ സുഹൃത്തുക്കളെ അഗ്ഗുതപ്പെടുത്താം എന്നല്ലാതെ ഒരു പ്രാഫഷണല്‍ ആവാന്‍ കഴിയില്ല അതിന്‌ ലിനക്‌സ്‌ അടക്കമുളള OS കളില്‍ ആഴത്തിലുളള അറിവും പ്രാഗ്രാമിങ്ങ്‌ മേഖലയില്‍ അഌഭവപരിചയവും വേണം. സെക്യൂരിറ്റി തലത്തിലെ പഠനങ്ങള്‍ കൂടുതലും കേന്ദ്രീകരിക്കേണ്ടത്‌Firewall  എന്നറിയപ്പെടുന്ന സെക്യൂരിറ്റി ഉപകരണത്തെക്കുറിച്ചുളള പഠനത്തിലാണ്‌.

മുന്‍പ്‌ Cisco  എന്ന കമ്പനി CCSP എന്ന ലേബലില്‍ നല്‍കിയിരുന്ന സര്‍ട്ടിഫിക്കേഷനാണ്‌ സെക്യൂരിറ്റിതലത്തില്‍ ഉണ്ടായിരുന്ന മികച്ച ഒരുസര്‍ട്ടിഫിക്കേഷന്‍.

ആ സര്‍ട്ടിഫിക്കേഷന്‍ ഇപ്പോള്‍ CCNA Security എന്ന അടിസ്ഥാന തലത്തിലും CCNP security എന്ന പ്രാഫഷണല്‍ തലത്തിലും നല്‍കി വരുന്നു. അതുകൂടാതെ CheckPoint എന്ന Firewall കമ്പനി നല്‍കുന്ന സര്‍ട്ടിഫിക്കേഷഌകള്‍ക്കും വിപണിയില്‍ പ്രിയമുണ്ട്‌ . നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്‌ത CCIE എന്ന ഉന്നത സര്‍ട്ടിഫിക്കേഷഌം CCIE Security എന്ന രീതിയില്‍ ലഭ്യമാണ്‌. അതായത്‌ സെക്യൂരിറ്റി തലത്തില്‍ അടിസ്ഥാനതലം മുതല്‍ ഏറ്റവും ആഴത്തിലുളള തലംവരെയുളള സര്‍ട്ടിഫിക്കേഷഌകള്‍Cisco  നല്‍കുന്നുണ്ട്‌ എന്നര്‍ത്ഥം. .

ഇതുവരെ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങളെ ഒന്നു സംഗ്രഹിച്ചാല്‍ അടിസ്ഥാന സര്‍ട്ടിഫിക്കേഷഌകളായി A+ , N+, തുടങ്ങിയ യോഗ്യതകളെ നമ്മള്‍ പരിഗണിച്ചു തുടര്‍ന്ന്‌ OS admin തലത്തില്‍ Microsoft , Redhat എന്നീ കമ്പനികള്‍ നല്‍കുന്ന സര്‍വ്വര്‍ മേഖലയിലെ സര്‍ട്ടിഫിക്കേഷഌകള്‍, തുടര്‍ന്ന്‌ ഇന്റര്‍-നെറ്റ്‌ വര്‍ക്കിംഗ്‌ തലത്തില്‍ Cisco നല്‍കുന്നRouting and Switching  രംഗത്തെ വിവിധ സര്‍ട്ടിഫിക്കേഷഌകള്‍, പിന്നെ ഈ സംവിധാനങ്ങളുടെ എല്ലാം സുരക്ഷ ഉറപ്പുവരുത്താന്‍Firewall  രംഗത്തെ Cisco നല്‍കുന്ന സര്‍ട്ടിഫിക്കേഷഌകള്‍.

ഇനി മുമ്പോട്ട്‌ ഒരു ഡേറ്റാ സെന്ററുകളില്‍ വേണ്ടി വരുന്ന തൊഴില്‍ അറിവുകള്‍ ഡേറ്റാ ബേസ്‌ മാനേജ്‌മെന്റ്‌, സ്റ്റോറേജ്‌ മാനേജ്‌മെന്റ്‌, Virtualization എന്നീ രംഗത്താണ്‌ അവ ഓരോന്നായി നമുക്ക്‌ നോക്കാം

ഡേറ്റാ ബേസ്‌ മാനേജ്‌മെന്റ്‌ രംഗത്തെ സര്‍ട്ടിഫിക്കേഷഌകള്‍.

ഏതു കമ്പനികള്‍ക്കും അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന്‌ ഒരു ഡേറ്റാബേസ്‌ ഉണ്ടാവും ലക്ഷക്കണക്കിന്‌ യാത്രക്കാര്‍ സഞ്ചരിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുടെ റിസര്‍വ്വേഷന്‍ സംവിധാനത്തിന്റെ റിക്കോര്‍ഡുകളുടെ സഞ്ചയത്തിന്റെ വലിപ്പം ആലോചിച്ചു നോക്കൂ, ഈ ഡേറ്റാബേസില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുളള വ്യത്യാസം രണ്ടു പേര്‍ക്ക്‌ ഒരേ സീറ്റ്‌ റിസര്‍വ്വ്‌ ചെയ്‌തു നല്‍കാന്‍ ഇടയാക്കുകയും ഈ സംവിധാനത്തെയാകെ കുഴപ്പത്തിലാക്കുകയും ചെയ്യും അതുപോലെBanking , Insurance  മേഖലകളിലെ വിവരങ്ങളുടെ സംഭരണത്തിന്റെ പ്രസക്തി ആലോചിക്കുക .നെറ്റ്‌വര്‍ക്കുകള്‍ യഥാവിധി പ്രവര്‍ത്തിച്ചതുകൊണ്ട്‌ മാത്രം കാര്യമായില്ല, അതിലൂടെയുളള വിവരങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്ന ഡേറ്റാബേസ്‌കളുടെ availability ഉറപ്പുവരുത്തേണ്ടതുണ്ട്‌ ഈ രംഗത്തെ പ്രാഫഷഌകളെDBA അഥവാData Base Administrator എന്നറിയപ്പെടുന്നു.Oracle , Microsoft SQL , IBM DB-2 പോലെയുളള  ഡേറ്റാ ബേസുകള്‍ ആണ്‌ വിപണിയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്‌ .

ഇവയില്‍ ഏറ്റവും അറിയപ്പെടുന്ന Certification  OCA,  OCP  എന്നീ Oracle  Certification കളാണ്‌ . മൈക്രാസോഫ്‌റ്റ്‌ അവരുടെ നെറ്റ്‌വര്‍ക്കിങ്ങ്‌ സര്‍ട്ടിഫിക്കേഷന്‍ Path ല്‍ SQL സര്‍വ്വര്‍ അഡ്‌മിന്‍ കോഴ്‌സ്‌ നല്‍കുന്നുണ്ട്‌.

Email  മാനേജ്‌മെന്റ്‌

Email  മാനേജ്‌മെന്റ്‌ എന്നത്‌ ഏതു കമ്പനികള്‍ക്കും പ്രസക്തമായ കാര്യമാണ്‌. സൗജന്യEmail  സേവനങ്ങളായ gmail , hotmail ,yahoo തുടങ്ങിയവയെ ആശ്രയിച്ച്‌ സ്വന്തം കമ്പനികളില്‍ Email  കൈമാറ്റം നടത്തുന്ന കമ്പനികള്‍ ഇന്നും ഉണ്ട്‌ എന്നത്‌ സത്യമാണ്‌ .എന്നാല്‍ വന്‍കിട കമ്പനികള്‍ക്ക്‌ പ്രിയപ്പെട്ട Email സര്‍വ്വര്‍ ഇപ്പോഴും മൈക്രാസോഫ്‌റ്റ്‌ എക്‌സ്‌ചേഞ്ച്‌ സര്‍വര്‍ തന്നെയാണ്‌ . കൂടാതെ Blackberry  സര്‍വ്വറുകള്‍ ഉപയോഗിച്ച്‌ Pushmail  സേവനങ്ങളും മിക്ക കമ്പനികളിലും ഉണ്ട്‌ .അതുകൊണ്ട്‌Exchange server , Blackberry  തലത്തിലുളള അറിവ്‌ നേടുക എന്നതാണ്‌ Corpoate രംഗത്ത്‌ Email Admin ആവാഌളള വഴി.

 

Storage Management 

എന്താണ്‌ സ്റ്റോറേജ്‌ എന്നതില്‍ ഒരു സര്‍ട്ടിഫിക്കേഷന്റെ പ്രസക്തി ?

, സ്റ്റോറേജ്‌ എന്നത്‌ നിങ്ങളുടെ കംപ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡിസ്‌ക്ക്‌, സി.ഡി ഡ്രവ്‌ എന്നീ തലത്തില്‍ മാത്രം ചിന്തിക്കപ്പെടുന്ന അവസ്ഥയല്ല ഡേറ്റാ സെന്റര്‍കളില്‍. SAN, NAS,
Backup Solutions തെുടങ്ങി കേന്ദ്രീകൃതമായി വിവരങ്ങള്‍ സൂക്ഷിക്കുകയും തിരിച്ചെടുക്കുകയും ചെയ്യുന്ന സംവിധാനങ്ങളുടെ സാങ്കേതികജ്ഞാനം ആണ്‌ സ്റ്റോറേജ്‌ സര്‍ട്ടിഫിക്കേഷഌകള്‍ നല്‍കുന്നത്‌.

CompTIA  നല്‍കുന്ന സ്റ്റോറേജ്‌ + എന്ന Vendor Neutral Certification  തുടങ്ങി EMC , Netapp തുടങ്ങിയ സ്റ്റോറേജ്‌ കമ്പനികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷഌകള്‍വരെ വിപണിയില്‍ ഉണ്ട്‌ .വെറുതെ ഏതെങ്കിലും ഒന്ന്‌ നേടുന്നതിനേക്കാള്‍ നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ ഉപയോഗിക്കുന്ന സ്റ്റോറേജ്‌ പ്രാഡക്‌റ്റിന്റെ ധാരണ ഉണ്ടാക്കുന്നതായിരിക്കും നല്ലത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ ഇത്‌ ഒരു Academic തലത്തിലുളള സര്‍ട്ടിഫിക്കേഷനേക്കാള്‍ ഒരു കരിയര്‍ തലത്തിലുളള സര്‍ട്ടിഫിക്കേഷനാണ്‌.

 

Virtualization സര്‍ട്ടിഫിക്കേഷഌകള്‍

ഇതുവരെ സൂചിപ്പിച്ച എല്ലാ തലത്തിലുളള ഇന്‍ഫ്രാ സ്‌ട്രക്‌ച്ചറുകളേയും Virtualize  ചെയ്യുക എന്ന ആശയമാണ്‌ Virtualization  .അതായത്‌ സര്‍വ്വര്‍, Router , Switch , Storage  എന്നീ ഘടകങ്ങളെ ഒരു സാങ്കേതിക പ്ലാറ്റ്‌ ഫോമില്‍ അവതരിപ്പിക്കുന്ന ആശയമാണ്‌ ഇത്‌ വളരെയധികം പ്രയോജനങ്ങള്‍ സര്‍വ്വര്‍ മാനേജ്‌മെന്റ്‌ തലത്തിലും സാമ്പത്തിക, പാരിസ്ഥിതിക തലത്തിലും ഉണ്ടാക്കുന്ന ഈ ആശയം IT രംഗത്ത്‌ വന്‍ തൊഴില്‍ അവസരങ്ങളും സൂക്ഷിച്ചിട്ടുണ്ട്‌.Vmware , Microsoft , Citrix എന്നീ കമ്പനികളാണ്‌ ഈ രംഗത്ത്‌ മുന്‍പില്‍ നില്‍ക്കുന്നത്‌ .ഇതില്‍ തന്നെVMware  ചെയ്യുന്നVCP-DCV എന്ന സര്‍ട്ടിഫിക്കേഷനെ 2013 ലെ മികച്ച കരിയര്‍ സര്‍ട്ടിഫിക്കേഷനായി പല Website കളും തിരഞ്ഞെടുത്തിട്ടുണ്ട്‌.

Citrix ന്റെ Xen Server , Microsoft Hyper V തുടങ്ങിയ Virtualization Platforms  ഈ രംഗത്തുണ്ട്‌ ഈ രംഗത്തെക്കുറിച്ചുളള വിശദമായ ഒരു മലയാളം ലേഖനം www.vmwaretraining.in ല്‍ നിന്നും വായിക്കാവുന്നതാണ്‌.

 

തുടര്‍ന്ന്‌ ചര്‍ച്ച ചെയ്യാവുന്ന വളരെയധികം മേഖലകള്‍ IT infra രംഗത്തുണ്ട്‌.Cloud Computing രംഗത്തെ നൂതന സാധ്യതകളേയും അവയുടെ തൊഴില്‍ മേഖലകളേയും ഈ ചര്‍ച്ചയില്‍ സ്‌പര്‍ശിക്കാത്തത്‌ ഒരു തുടക്കക്കാരഌവേണ്ടി എഴുതിയ ഈ ലേഖനം ഇപ്പോള്‍തന്നെ അതിലധികം മുന്‍പോട്ട്‌ ചര്‍ച്ച ചെയ്‌തു കൊണ്ടാണ്‌ എന്തായാലും ഈ വിഷയത്തെക്കുറിച്ചുളള കൂടുതല്‍ ആഴത്തിലുളള ലേഖനങ്ങള്‍ തുടര്‍ന്നും അവതരിപ്പിക്കാം എന്നു കരുതുന്നു.

ഇതില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടാകാം ലേഖകന്റെ പക്ഷപാതപരമായ ചിന്താഗതികള്‍ പ്രകടമായിട്ടുണ്ടാകാം ചില വിഷയങ്ങള്‍ സ്‌പര്‍ശിക്കാതെ വിട്ടുപോയിട്ടുണ്ടാകാം അറിയിക്കുമല്ലോ, തിരുത്തുമല്ലോ, അഭിപ്രായം രേഖപ്പെടുത്തുമല്ലോ

 

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment