നെറ്റ്‌വർക്ക് വെര്‍ച്വലൈസേഷന്‍ – An Introduction

Category: Articles 637 0

വെര്‍ച്വലൈസേഷന്‍ എന്ന പദം പൊതുവേ കംപ്യൂട്ടര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സുപരിചിതം ആയിക്കഴിഞ്ഞല്ലോ.

ഇതിനെ കുറിച്ചുള്ള ഒരു  പഴയ ലേഖനം  ഇവിടെ വായിക്കാം   .

നിങ്ങളുടെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ ഡേറ്റാ സെന്ററുകളില്‍ ഓരോ കാര്യങ്ങള്‍ക്ക്‌ മാത്രമായി ഓരോ സെര്‍വ്വ റുകള്‍ മാറ്റിവയ്‌ക്കുന്നതുവഴി പലപ്പോഴും ഈ വിലപിടിച്ച സര്‍വ്വറുകളുടെ 10 ശതമാനത്തോളം മാത്രം പ്രയോജനമേ നമുക്ക്‌ കിട്ടുന്നുള്ളൂ എന്ന തിരിച്ചറിവിനെ തുടര്‍ന്ന്‌ , ഒരു സെര്‍വ്വറിനെത്തന്നെ ഒന്നിലധികം സാങ്കല്‍പ്പിക കംപ്യൂട്ട റുകള്‍ ആയി തിരിച്ച്‌ അവയുടെ പൂര്‍ണ്ണമായ പ്രയോജനം കിട്ടുന്നതരത്തില്‍ ഉപയോഗിക്കുന്ന ആശയം ആയിരുന്നു സെര്‍വ്വര്‍ വെര്‍ച്വലൈസേഷന്‍ . VMware, Microsoft, Citrix   തുടങ്ങിയ കമ്പനികളാണ്‌ നിലവില്‍ ഈ മേഖലയില്‍ മുമ്പന്തിയില്‍ നിൽക്കുന്നത് .

നൂറുകണക്കിന്‌ സര്‍വ്വറുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സെർവ്വർ റൂമുകളെ പത്തിന് താഴെ സെർവർ കളിലേയ്ക്കു മാറ്റിയ ഈ സാങ്കേതികവിദ്യ മാനേജ്‌മെന്റ ്‌ തലത്തിലും ഇഷ്‌ടംപോലെ തലവേദനകള്‍ക്കു പരിഹാരമായി മാറുകയുണ്ടായി. ഇതിനെത്തുടര്‍ന്ന്‌ സ്റ്റോറേജ്‌ സംവിധാനങ്ങളായ SAN, NAS  ഉപകരണങ്ങളുടെ വിപണിയില്‍ സമൂല പരിവര്‍ത്തനം വരുത്തിക്കൊണ്ട്‌ സ്റ്റോറേജ്‌ വെര്‍ച്വലൈസേഷന്‍ നിലവില്‍ വന്നു അതുവഴി സ്റ്റോറേജ്‌ ഉപകരണങ്ങളുടെ പലതിന്റെയും പ്രസക്തി കുറയുകയും ചെയ്‌തു .

ഈ സമയത്തൊന്നും വെര്‍ച്വലൈസേഷഌവിധേയം ആകാതിരുന്ന ഒരു വിപണിയാണ്‌ നെറ്റ്‌വര്‍ക്കിങ്‌ ഉപകരണ ങ്ങളുടേത്‌ .

അതായത്‌ നിങ്ങളുടെ കമ്പനിയിലെ റൂട്ടര്‍, സ്വി ച്ച്‌, ഫയര്‍വാള്‍ എന്നിവ ഇപ്പോഴും ഫിസിക്കല്‍ ഉപകരണങ്ങ ള്‍ ആയാണല്ലോ തുടരുന്നത്‌. ഒരു റൂട്ടര്‍ തകരാറിലായാല്‍ പുതിയ റൂട്ടര്‍ വാങ്ങി അത്‌ കോണ്‍ഫിഗര്‍ ചെയ്‌ത്‌ സ്ഥാപിക്കുന്നതുവരെ പലപ്പോഴും നെറ്റ്‌വര്‍ക്കിംങ്‌ സേവനങ്ങള്‍ ലഭ്യമാകാതെ വരുന്ന അവസ്ഥ പലപ്പോഴും ചെറുകിട കമ്പനികളില്‍ ഉണ്ട്‌.

ഇത്‌ അഌവദനീയം അല്ലാത്ത വന്‍കിട കമ്പനികള്‍ക്ക്‌ ഒരു വലിയ നെറ്റ്‌വര്‍ക്കിംങ്‌ സപ്പോര്‍ട്ട്‌ ടീം ഉണ്ടായിരിക്കും സിസ്‌ക്കോ, ജൂനിപര്‍ തുടങ്ങിയ കമ്പനികളുടെ അന്താരാഷ്‌ട്രസര്‍ട്ടിഫിക്കേഷഌകളുള്ള ഒരുവലിയ നിര നെറ്റ്‌വര്‍ക്കിംങ്‌ വിദഗ്‌ധ രുടെ സേവനം എല്ലാ കമ്പനികള്‍ക്കും ആവശ്യമാണ്‌.

ഈ രംഗത്തേയ്‌ക്ക്‌ ഒരു വിപ്ലവം ആയാണ്‌ നെറ്റ്‌വര്‍ക്കിം ങ്‌ വെര്‍ച്ച്വലൈസേഷന്‍ എന്ന ആശയം കടന്നുവരുന്നത്‌.

സെര്‍വ്വര്‍ വെര്‍ച്വലൈസേഷന്‍ വഴി നമുക്ക്‌ രണ്ടു മൗസ്‌ക്ലിക്കില്‍ ഒരു കംപ്യൂട്ടര്‍ സൃഷ്‌ടിക്കാന്‍ സാധിക്കും എന്നത്‌ നമുക്ക്‌ അത്ഭുതം  അല്ലാതെ ആയി എങ്കിലും, നിങ്ങ ളുടെ റൂട്ടര്‍, സ്വിച്ച്‌, ഫയര്‍വാള്‍ അടക്കമുള്ള നെറ്റ്‌വര്‍ക്കിങ്ങ്‌  ഉപകരണങ്ങളേയും ഇങ്ങനെ സൃഷ്‌ടിക്കുകയും നിയന്ത്രി ക്കുകയും ചെയ്യാന്‍ സാധിക്കും എന്നത്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല, എന്നാല്‍ അതാണ്‌ സത്യം . മറ്റു പലതുമെന്നതുപോലെ നിങ്ങളുടെ നെറ്റ്‌വര്‍ക്കിംങ്‌ ഉപകരണങ്ങളും ഹാര്‍ഡ്‌വെയര്‍ തലത്തില്‍നിന്നും സോഫ്‌ട്‌വെയ ര്‍ ആയിമാറിക്കൊണ്ടിരിക്കുകയാണ്‌.

കാര്യങ്ങളെ വളരെയധികം എളുപ്പമാക്കുകയും നെറ്റ്‌വ ര്‍ക്ക്‌ ഡിസൈന്‍, കപ്പാസിറ്റി പ്ലാനിംഗ്‌, ട്രാഫിക്‌ എഞ്ചിനീയറിംഗ്‌ തുടങ്ങി സമസ്‌തമേഖലകളേയും നിങ്ങളുടെ കം പ്യൂട്ടറിന്റെ മുമ്പിലിരുന്നു ചെയ്യാവുന്ന അവസ്ഥയില്‍ എ ത്തിക്കുകയാണ്‌ നെറ്റ്‌വര്‍ക്ക്‌ വെര്‍ച്ചലൈസേഷന്‍.

 

അതുവഴി ഒരു പ്രത്യേക ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നം ഉണ്ടാ ക്കുന്ന കമ്പനിയോടുള്ള (Eg: Cisco)  ആശ്രയത്വം ഇല്ലാതാക്കാഌം, ഏത്‌ അടിസ്ഥാന ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ചും ഉന്നതനിലവാരമുള്ള നെറ്റ്‌വര്‍ക്കുകള്‍ നിര്‍മ്മിക്കാഌം സാധി ക്കും. ഇപ്പോള്‍ ഈ രംഗത്തെ ആദ്യ വാണിജ്യ ഉല്‍പന്നം ആയി ലഭ്യം ആകുന്നത്‌ VMware NSX എന്ന ഉല്‍പന്നം ആണ്‌.

ഈ വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികം ആയും ഉണ്ടാകുന്ന പ്രതികരണങ്ങളില്‍ ഒന്ന്‌ പരമ്പരാഗത നെറ്റ്‌വര്‍ക്കിംങ്‌ ജോലികളെ ഇത്‌ ദോഷകരമായി ബാധിക്കുമോ എന്നതാണ്‌.

മാറ്റങ്ങളെ ഉള്‍ക്കൊള്ളുക എന്നത്‌ ഐടി രംഗത്തെ തൊഴിലുകളില്‍ വളരെ അത്യാവശ്യമാണല്ലോ നിലവിലുള്ള നിങ്ങളുടെ നെറ്റ്‌വര്‍ക്ക്‌ അറിവുകളുടെ ഒപ്പം വെര്‍ച്വലൈസേഷന്‍ അറിവുകളും കൂടെ സംയോജിപ്പിച്ച്‌ മുന്നോട്ട്‌ പോവുക എന്നതാണ്‌ ഈ രംഗത്തെ അതിജീവനത്തിന്റെ മാര്‍ഗം.

 

 

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment